രാഷ്‌ട്രപതിയുടെ മെഡൽ ജില്ലാ പൊലീസ്‌ മേധാവി വി യു കുര്യാക്കോസിന്‌

വി യു കുര്യാക്കോസ്


ഇടുക്കി  75–-ാം സ്വാതന്ത്ര്യദിനത്തിൽ ജില്ലാ പൊലീസ്‌ മേധാവിയ്‌ക്ക് രാഷ്‌ട്രപതിയുടെ പുരസ്‌കാരം. തൊടുപുഴ സ്വദേശിയായ വാഴത്തോട്ടത്തിൽ വി യു കുര്യാക്കോസിനാണ്‌ സ്തുത്യർഹസേവനത്തിനുള്ള രാഷ്‌ട്രപതിയുടെ മെഡൽ ലഭിച്ചത്‌. 1995ൽ എസ്‌ഐയായി സർവീസിൽ പ്രവേശിച്ചു.
   2015 ൽ പാറമ്പുഴയിൽ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണമികവിന്‌ ബാഡ്‌ജ്‌ ഓഫ്‌ ഓണർ ലഭിച്ചു. 2013 ൽ മുഖ്യമന്ത്രിയുടെ ഇന്നൊവേഷൻ അവാർഡും 2016ൽ മുഖ്യമന്ത്രിയുടെ പൊലീസ്‌ മെഡലും നൂറിലധികം ഗുഡ്‌സർവീസ്‌ അവാർഡുകളും കരസ്ഥമാക്കി. ഭാര്യ: ഷീബ(പ്ലസ്‌ടു അധ്യാപിക). മക്കൾ: റിയ കുര്യാക്കോസ്‌, കെവിൻ കുര്യാക്കോസ്‌. Read on deshabhimani.com

Related News