സമ്പൂർണ കുടിവെള്ള പദ്ധതിക്ക്‌ സർക്കാരിന്റെ കൈത്താങ്ങ്



 15 കോടി അനുവദിച്ചു   ഏലപ്പാറ  ഏലപ്പാറ പഞ്ചായത്തിലെ 17 വാർഡുകളിലെയും കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരവുമായി സംസ്ഥാനസർക്കാരിന്റെ 15 കോടിയുടെ  സമ്പൂർണ കുടിവെള്ള പദ്ധതി. ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ്‌ ആർ രാജേന്ദ്രൻ ജില്ലയിലെ എൽഡിഎഫ് നേതാക്കൾ മുഖേന മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് പുതിയ പദ്ധതിക്ക്‌ അനുമതിയായത്‌. നിലവിൽ ശുദ്ധജലം ലഭ്യമല്ലാത്ത വീടുകളിൽ ദിവസവും 55 ലിറ്റർ കുടിവെള്ളം എത്തിക്കുകയാണ്‌ പ്രധാനലക്ഷ്യം. ഏലപ്പാറ പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലാണ് രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നവർ കൂടുതൽ. സംസ്ഥാന ജലമിഷൻ പദ്ധതിക്കുള്ള മൂലധനം സമാഹരിക്കുന്നത് സുതാര്യമായാണ്‌.  കേന്ദ്രസംസ്ഥാന സർക്കാരുകളുടെ വിഹിതമായി 50 ശതമാനവും തദ്ദേശഭരണ സ്ഥാപനങ്ങളുടെ വക 40 ശതമാനവും 10 ശതമാനം ഗുണഭോക്താവും നൽകണം. ഈ വർഷം മുതൽ ഗാർഹിക കണക്‌ഷൻ നൽകാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഏലപ്പാറ പഞ്ചായത്തിൽ ഹെലിബറിയ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ കണക്ഷൻ ലഭ്യമല്ലാത്ത വാഗമൺ മേഖലയ്‌ക്ക്‌ കൂടുതൽ പ്രാധാന്യം നൽകും. Read on deshabhimani.com

Related News