ലയങ്ങളേ വിട



 ഇടുക്കി തലമുറകളായി തോട്ടം ലയങ്ങളിലെ ഒറ്റമുറിയിൽ കഴിയുന്ന തൊഴിലാളികൾക്ക് സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. തൊഴിൽവകുപ്പ് ‘ഓൺ യുവർ ഓൺ ഹൗസ് ' ഭവന പദ്ധതി നടപ്പാക്കുന്നു. സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത തൊഴിലാളികൾക്കായാണ് പദ്ധതി. ആദ്യഘട്ടത്തിൽ കുറ്റ്യാർവാലിയിൽ 10 വീടുകൾ പൂർത്തിയാക്കി. തൊഴിൽവകുപ്പിനു കീഴിലുള്ള ഭവനം ഫൗണ്ടേഷനാണ് നിർമാണ ചുമതല. കൂടുതൽ വീടുകൾ നിർമിച്ചു നൽകാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇതിനായി ദേവികുളം താലൂക്കിലെ കണ്ണൻ ദേവൻ ഹിൽസ് വില്ലേജിൽ 5.49 ഏക്കർ റവന്യു ഭൂമി കണ്ടെത്തി. പുനലൂർ റിഹാബിലിറ്റേഷൻ പ്ലാന്റേഷൻസിലെ തൊഴിലാളികൾക്കുള്ള വീടുകളുടെ നിർമാണവും തുടങ്ങി. വയനാട് ജില്ലയിൽ ബിവറേജസ് കോർപറേഷന്റെ സാമൂഹ്യ ഉത്തരവാദിത്ത ഫണ്ട് ഉപയോഗിച്ച് നൂറു വീടുകളാണ് തൊഴിൽവകുപ്പ് നിർമിക്കുന്നത്. പീരുമേട്ടിൽ ഭവനപദ്ധതിക്കായി ഭൂമി കണ്ടെത്താനുള്ള നടപടി തുടരുകയാണ്. ഭവനം ഫൗണ്ടേഷന്റെ സഹകരണത്തോടെ തൊഴിൽവകുപ്പ് നടത്തിയ സർവേയിൽ 32,454 തോട്ടം തൊഴിലാളികൾക്ക് വീടില്ലെന്ന് കണ്ടെത്തിയിരുന്നു. വിരമിച്ച തൊഴിലാളികളിൽ 5348 പേർക്കാണ് സ്വന്തമായി വീടില്ലാത്തത്. ഇവരെ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി വീട് നൽകാനുള്ള നടപടികളും തുടരുകയാണ്. Read on deshabhimani.com

Related News