നിർമാണമേഖലയെ രക്ഷിക്കാൻ പ്രത്യേക 
പാക്കേജ് ആവശ്യം: മന്ത്രി റോഷി അഗസ്റ്റിൻ



കുട്ടിക്കാനം കോവിഡാനന്തര പ്രതിസന്ധിയിൽനിന്ന്‌ രാജ്യത്തെ നിർമാണമേഖലയെ രക്ഷിക്കാൻ പ്രത്യേക പാക്കേജ് ആവശ്യമാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. കുട്ടിക്കാനത്ത് ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരളഘടകം ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് ഉദ്‌ഘടനം ചെയ്യുകയായിരുന്നു മന്ത്രി. കോവിഡ് പശ്ചാത്തലത്തിൽ നിർമാണമേഖല നേരിടുന്ന സ്തംഭനം രാജ്യത്തെ പ്രധാന തൊഴിൽ മേഖലയെയാണ് നിശ്ചലമാക്കിയിരിക്കുന്നത്. പ്രശ്നത്തിൽ കേന്ദ്ര–- സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ ആവശ്യമാണെന്ന് സമ്മേളനത്തിൽ ഇടുക്കി സെന്റർ ഉദ്ഘാടനം ചെയ്‌ത്‌ എം എം മണി എംഎൽഎ പറഞ്ഞു. സംസ്ഥാന ചെയർമാൻ പി ഹരികുമാർ അധ്യക്ഷനായി. വാഴൂർ സോമൻ എംഎൽഎ മുഖ്യാതിഥിയായി. സംസ്ഥാന ചെയർമാനായി നജീബ് മണ്ണൽ സ്ഥാനമേറ്റു. കെ ജ്യോതികുമാർ, രാജീവ് വാര്യർ, സജിൽ സതിക്ക്, ജിക്കു ഹസ്സൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ വി സോമൻ(ഇടുക്കി സെന്റർ ചെയർമാൻ), റസിൽ പി രാജൻ(സെക്രട്ടറി), --സജിൽ സതീഷ്(കൊല്ലം സെന്റർ ചെയർമാൻ), ഡോ. ലാമന്റോ ടി സോമർവെൽ(സെക്രട്ടറി), ജിക്കു ഹസൻ മുഹമ്മദ്(ട്രഷറർ) എന്നിവർ സ്ഥാനമേറ്റു. Read on deshabhimani.com

Related News