ഹൈഡൽ ടൂറിസം ജീവനക്കാരുടെ 
സമരം പിൻവലിച്ചു

ഹൈഡൽ ടൂറിസം ജീവനക്കാർ ആരംഭിച്ച അനിശ്ചിതകാല സമരം സിപിഐ എം മൂന്നാർ ഏരിയ സെക്രട്ടറി 
കെ കെ വിജയൻ ഉദ്ഘാടനം ചെയ്യുന്നു


മൂന്നാർ   ഹൈഡൽ ടൂറിസം ജീവനക്കാർ നടത്തിവന്ന അനിശ്ചിതകാല സമരം താൽക്കാലികമായി പിൻവലിച്ചു. ഹൈഡൽ ടൂറിസം മാനേജ്മെന്റുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. 20 നകം പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് മാനേജ്മെന്റ്‌ ഉറപ്പ് നൽകിയതിനെ തുടർന്നാണ് ജീവനക്കാർ സമരം പിൻവലിച്ചത്. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്, എം എം മണി എംഎൽഎ, അഡ്വ. എ രാജ എംഎൽഎ ,ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി എന്നിവരാണ്  മാനേജ്മെന്റുമായി   ചർച്ച നടത്തിയത്. ജീവനക്കാരുടെ പ്രതിനിധികളായി എം മഹേഷ്, അനിൽകുമാർ എന്നിവരും പങ്കെടുത്തു. ഹൈഡൽ ടൂറിസം ജീവനക്കാരായ 53 പേരെ  മാനദണ്ഡവും പാലിക്കാതെയും യൂണിയൻ നേതാക്കളുമായി കൂടിയാലോചന നടത്താതെയുമാണ് ജില്ലയിൽ നിന്നും വയനാട്ടിലേക്കും അവിടെ നിന്ന് ഇടുക്കിയിലേക്കും സ്ഥലം മാറ്റി ഹൈഡൽ ടൂറിസം ഡയറക്ടർ ഉത്തരവ് ഇറക്കിയത്.  ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്‌.   ടൂറിസം ഡയറക്ടറുടെ ഏകപക്ഷീയമായ നിലപാടിൽ പ്രതിഷേധിച്ച് കേരള ഹൈഡൽ ടൂറിസം വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ ജീവനക്കാർ അനിശ്ചിത കാല സമരത്തിന് ആഹ്വാനം നൽകുകയായിരുന്നു. Read on deshabhimani.com

Related News