മറയൂര്‍ ആദിവാസി കോളനിക്ക് സമീപം ഉരുള്‍പൊട്ടി

മറയൂര്‍ കമ്മാളം കുടിയിലുണ്ടായ ഉരുൾപൊട്ടൽ


മറയൂർ മറയൂർ പഞ്ചായത്തിലെ ഒന്നാംവാർഡ്‌ കമ്മാളംകുടിക്ക് സമീപം ഉരുൾപൊട്ടി. ഹെക്ടർ കണക്കിന് കൃഷിയിടം ഒലിച്ചുപോയി. ചന്ദനവനത്തിനുള്ളിലെ കമ്മാളം മുതാവാൻ ആദിവാസി കോളനിക്ക് സമീപം വ്യാഴം രാവിലെ 10ന് കാടുകളെ തേൻപാറ ഭാഗത്ത്‌ ഉരുൾപൊട്ടിയത്. 
   സമുദ്രനിരപ്പിൽനിന്നും 1500 മീറ്റർ ഉയരമുള്ള പ്രദേശമാണിത്‌. കമ്മാളംകുടി സ്വദേശി ഹരിചന്ദ്രന്റെ കൃഷിയിടമാണ് ഉരുൾപൊട്ടലുണ്ടായ പ്രദേശം. ഹെക്ടർ കണക്കിന് പ്രദേശത്തെ തൈലപ്പുൽ കൃഷിയും കൂർക്ക കൃഷിയും ഒലിച്ചുപോയി. പകൽ സമയത്ത് ഉരുൾ പൊട്ടലുണ്ടായതിനാൽ ഊരിലുള്ളവർ വിവരം കരിമുട്ടി പുറവയൽ പോലുള്ള താഴ്ന്ന പ്രദേശത്തേക്ക് വിവരം അറിയിക്കാൻ കഴിഞ്ഞതിനാൽ പ്രദേശവാസികൾക്ക് ജാഗ്രത പുലർത്താനായി. മലവെള്ളം ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ കരിമുട്ടി ആറ്റിൽ പതിച്ചതിനാൽ വലിയ അപകടം ഒഴിവായി.     മൂന്നാറിൽ ന്നിന്നും അഗ്നിരക്ഷാസേന എത്തി മുൻകരുതൽസ്വീകരിച്ചു. വനംവകുപ്പും നടത്തിയ പരിശോധനയിൽ ആദിവാസികൾ കൃഷി ചെയ്തിരിക്കുന്ന ഉയർന്നപ്രദേശങ്ങളിൽ പെയ്ത കനത്ത മഴയിൽ ഭൂമിയിൽ വിള്ളൽ സംഭവിച്ചതായും  വീണ്ടും ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്നും അറിയിച്ചു. Read on deshabhimani.com

Related News