വീടുകളിൽ ദേശീയപതാക 
ഉയർത്താം; രാത്രി താഴ്‌ത്തേണ്ട



ഇടുക്കി സ്വാതന്ത്ര്യത്തിന്റെ 75 --ാം വാർഷികാഘോഷത്തിൽ വീടുകളിൽ ദേശീയപതാക ഉയർത്താനുള്ള ‘ഹർ ഘർ തിരംഗ' ക്യാമ്പയിൻ ജില്ലയിൽ വിപുലമായി ആഘോഷിക്കും. ജില്ലയിലെ മുഴുവൻ സർക്കാർ, പൊതുമേഖലാ, തദ്ദേശ സ്ഥാപനങ്ങളിലും അർദ്ധ സർക്കാ–- സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തും.  സർക്കാർ,-പൊതുമേഖലാ,തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാർ വസതികളിൽ ദേശീയപതാക ഉയർത്തണം. ആഗസ്‌ത്‌ 15 വരെ രാജ്യത്തെ വീടുകളിൽ ദേശീയപതാക ഉയർത്തുന്നതിനായാണ്‌ ‘ഹർ ഘർ തിരംഗ’ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ക്യാമ്പയിൻ ഭാഗമായി വീടുകളിൽ ദേശീയപതാക രാത്രിയിൽ താഴ്ത്തേണ്ടതില്ല. ഫ്ളാഗ് കോഡിലെ നിർദേശങ്ങൾ കർശനമായി പാലിക്കണം. കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക്, ഖാദിതുണി എന്നിവ ഉപയോഗിച്ചുള്ള ദീർഘ ചതുരാകൃതിയിലുള്ള ദേശീയപതാകയാണ് ഉപയോഗിക്കേണ്ടത്. ഏതുവലുപ്പവും ആകാം, എന്നാൽ പതാകയുടെ നീളവും ഉയരവും(വീതി) തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം. മറ്റേതെങ്കിലും പതാകയ്ക്കൊപ്പം ഒരേസമയം ഒരു കൊടിമരത്തിൽ ദേശീയപതാക ഉയർത്താൻ പാടില്ല. തോരണം, റോസെറ്റ് തുടങ്ങിയ അലങ്കാര രൂപത്തിൽ ഉപയോഗിക്കരുത്.  ഫ്ളാഗ് കോഡിൽ പരാമർശിച്ചിരിക്കുന്ന വിശിഷ്ട വ്യക്തികളുടേതൊഴികെ ഒരുവാഹനത്തിലും പതാക കെട്ടരുരുത്‌. സ്ഥാപന മേധാവികൾ ഓഫീസ്‌ ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും കലക്ടർ പറഞ്ഞു. Read on deshabhimani.com

Related News