ഇടുക്കിയുടെ ഭാവി ടൂറിസത്തിലെ വളർച്ച–- സെമിനാര്‍



ഇടുക്കി  ടൂറിസം വികസനത്തിലൂടെ ജില്ലക്ക്‌ മുന്നേറാമെന്ന്‌ അടിവരയിട്ട്‌ ടൂറിസം സെമിനാർ. ജില്ലയുടെ ടൂറിസം സാധ്യത അനന്തമാണെന്നും പ്രയോജനപ്പെടുത്തിയാൽ സർവതലവികസനവും നേട്ടവും കൈവരിക്കാനാകുമെന്നും സെമിനാർ വിലയിരുത്തി. കേരളത്തിലെ ഏറ്റവും കൂടുതല്‍ ടൂറിസം സാധ്യതയുള്ള ജില്ലയാണെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു.  സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം  ജില്ലാ തല ആഘോഷത്തിന്റെ മൂന്നാം ദിനം ഇടുക്കിയും ടൂറിസവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഓണ്‍ലൈന്‍  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സന്തോഷ് ജോര്‍ജ്.   ലോകം, ടൂറിസം മേഖലയില്‍ മത്സരിക്കുകയാണെന്നും അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കണമെന്നും  അദ്ദേഹം പറഞ്ഞു. മുന്‍ എംപി ജോയ്‌സ് ജോര്‍ജ് മോഡറേറ്ററായി.    സാമൂഹ്യ നീതി വകുപ്പ് തയാറാക്കിയ കൈ പുസ്തകം ജോയ്‌സ് ജോര്‍ജ് ,കോട്ടയം ഡി എഫ് ഒ എന്‍ രാജേഷിന് കൈമാറി പ്രകാശനം ചെയ്തു.  സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ കെ ശിവരാമന്‍, കെഎടിപിഎസ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം കെ വി രവിശങ്കര്‍, ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഡോ സാബു വര്‍ഗീസ് , സ്വാഗത സംഘം പ്രോഗ്രാം കമ്മിറ്റി അധ്യക്ഷന്‍ റോമിയോ സെബാസ്റ്റ്യന്‍, ടൂറിസം ആന്‍ഡ് ട്രാക്കിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ കൂവപ്ലാക്കല്‍ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News