അങ്കണവാടികളുടെ 
നിർമാണോദ്ഘാടനം



വെള്ളിയാമറ്റം വെള്ളിയാമറ്റം പഞ്ചായത്തിൽ ഏഴ്‌  അങ്കണവാടികളുടെ നിർമാണം മന്ത്രി റോഷി അഗസ്‌റ്റിൻ ഉദ്ഘാടനം ചെയ്തു. ഇതിൽ മൂന്നെണ്ണം പട്ടികവർഗ മേഖലയിലുള്ളതാണ്‌. കോഴിപ്പള്ളി, കിഴക്കേ മേത്തൊട്ടി, പടിഞ്ഞാറെ മേത്തൊട്ടി എന്നീ ട്രൈബൽ അങ്കണവാടികളുടെയും പൂച്ചപ്ര, ഞറളംപുഴ, വെള്ളിയാമറ്റം, കറുകപ്പള്ളി അങ്കണവാടികളുടെയും നിർമാണോദ്ഘാടനമാണ് നിർവഹിച്ചത്. ലോക ആദിവാസി ദിനത്തോടനുബന്ധിച്ചു വെള്ളിയാമറ്റം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആദിവാസി ദിനചാരണവും മന്ത്രി ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്തിലെ വിവിധ ഊരുമൂപ്പൻമാരെയും പട്ടികവർഗ സംഘടനാ പ്രതിനിധികളെയും മുൻ ട്രൈബൽ പ്രസിഡന്റുമാരെയും ആദരിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്ക് പുരസ്‌കാരങ്ങളും സമ്മാനിച്ചു. ‘പിഎസ് സിയും  തൊഴിൽ അവസരങ്ങളും’ എന്ന വിഷയത്തിൽ പിഎസ് സി അംഗം പി കെ വിജയകുമാർ ക്ലാസ് നയിച്ചു. പട്ടികജാതി–-വർഗ കമീഷൻ അംഗം അഡ്വ. സൗമ്യ സോമൻ ലോക ആദിവാസിദിന സന്ദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു അധ്യക്ഷയായി. ത്രിതല പഞ്ചായത്തംഗങ്ങളായ രാജു കുട്ടപ്പൻ, മോഹൻദാസ് പുതുശേരി, കെ എൽ ജോസഫ്, കെ എസ് ജോൺ, ടെസ്സിമോൾ മാത്യു, കബീർ കാസിം, പോൾ സെബാസ്റ്റിൻ, രാജേഷ് ഷാജി, ഷൈല സുരേഷ്,  സാമുദായിക രാഷ്‌ട്രീയ നേതാക്കളായ കെ ബി ശങ്കരൻ, അശോക് കുമാർ, കെ കെ സോമൻ, പട്ടികവർഗ വികസന പ്രൊജക്ട്‌ ഓഫീസർ ജി അനിൽകുമാർ, ട്രൈബൽ ഓഫിസർ കെ ഡി ലിജി, കുടുംബശ്രീ ചെയർപേഴ്സൺ രേഷ്മ മനു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News