ആനയെ കാണാം, മഴയും കൊള്ളാം

മാട്ടുപ്പെട്ടി അണക്കെട്ടിന്‌ സമീപം പുൽമേട്ടിൽ എത്തിയ കാട്ടാന


മൂന്നാർ  വിനോദസഞ്ചാരകേന്ദ്രമായ മാട്ടുപ്പെട്ടിയിൽ എത്തുന്ന സന്ദർശകർക്ക് കൗതുക കാഴ്ചയൊരുക്കി കാട്ടുകൊമ്പൻ. മാട്ടുപ്പെട്ടി അണക്കെട്ടിനോട്‌ ചേർന്ന പുൽമേട്ടിലാണ് കാട്ടാന എത്തിയത്. രാവിലെ വനത്തിൽനിന്നും കുട്ടികൾ ഉൾപ്പെടുന്ന ആനകളുടെ സംഘമാണ് ഇറങ്ങുന്നത്. അണക്കെട്ടിൽ എത്തുന്നമ്പോൾ വെള്ളത്തിലിറങ്ങി കുളി കഴിഞ്ഞതിനുശേഷം മേച്ചിൽ സ്ഥലം തേടിയെത്തുകയാണ് പതിവ്. 
    കുട്ടികളെ സംരക്ഷിച്ച് പിടിയാനകൾ മാറി നിൽക്കുമ്പോൾ കൂട്ടത്തിൽനിന്നും ചില ആനകൾ പുൽമേട്ടിൽ എത്തും. പ്രധാന റോഡിൽനിന്നും ഏതാനും മീറ്റർ അകലെ നിൽക്കുന്ന കാട്ടാനയെ കാണാനും മൊബൈലിൽ ചിത്രം പകർത്തുന്നതിനും സഞ്ചാരികൾ തിരക്ക് കൂട്ടുന്നതും കാണാം. കേരളത്തിൽ ഒന്നിന് തന്നെ സ്കൂൾ തുറന്നെങ്കിലും തമിഴ്നാട്ടിൽ 12 നാണ് പുതിയ അധ്യായന വർഷം ആരംഭിക്കുന്നത്‌. ചുട്ടുപൊള്ളുന്ന വെയിലിൽ നിന്നും ആശ്വാസം തേടി നൂറുക്കണക്കിന് വിനോദ സഞ്ചാരികളാണ് തമിഴ്നാട്ടിൽനിന്നും വരുന്നത്.  Read on deshabhimani.com

Related News