പുരസ്കാരം ഏറ്റുവാങ്ങി സേനാപതി പഞ്ചായത്ത്



ഇടുക്കി  ജില്ലയിൽ സാമ്പത്തിക വർഷം 100 ശതമാനം പദ്ധതി തുക ചെലവഴിച്ച സേനാപതി പഞ്ചായത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു പുരസ്കാരം കൈമാറി. ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് തിലോത്തമ സോമൻ, അസിസ്റ്റന്റ് സെക്രട്ടറി  എസ്‌ രൂപേഷ്, പ്ലാൻ ക്ലർക്ക് പി എസ്‌  ദിലീപ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.  സ്പിൽഓവർ ഉൾപ്പെടുത്തി പരിഷ്കരിച്ചതിന് അംഗീകാരം നൽകുന്നതിനുള്ള യോഗത്തിൽ സേനാപതി പഞ്ചായത്തിന്റെ സ്പിൽഓവർ ഉൾപ്പെടെ 4,36,24,000  രൂപയുടെ 129 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രത്യേക പദ്ധതിയായ കാർബൺ ന്യൂട്രൽ പദ്ധതി ഏറ്റെടുക്കുകയും ചെയ്തു.  യോഗത്തിൽ കലക്ടർ ഷീബ ജോർജ്‌ അധ്യഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാന്മാരായ അഡ്വ.  എം ഭവ്യ,  ഉഷ കുമാരി മോനകുമാർ, രാരിച്ചൻ നീറണാംകുന്നേൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം ജെ ജേക്കബ്, ഇന്ദു സുധാകരൻ, സി ബി സുമിത, ഷൈനി സജി, പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം ലത്തീഷ്, പ്ലാനിങ് ഓഫീസറുടെ ചുമതല വഹിക്കുന്ന ബഷീർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News