കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് 22 ലക്ഷം നൽകി



നെടുങ്കണ്ടം നെടുങ്കണ്ടം പഞ്ചായത്ത്‌ കുടുംബശ്രീ സിഡിഎസ് അയൽക്കൂട്ടങ്ങൾക്കുള്ള വിവിധ ഫണ്ടുകളുടെ വിതരണം എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് ആശ്വാസ നടപടിയായി സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി, അയൽക്കൂട്ടങ്ങൾക്ക് അനുവദിച്ച ഇരുപത്തിരണ്ട് ലക്ഷം രൂപയാണ് വിതരണം ചെയ്തത്. മൈക്രോ സംരംഭങ്ങൾക്കുള്ള 3.68 ലക്ഷം രൂപയും ചടങ്ങിൽ കെെമാറി. ജില്ലാ പഞ്ചായത്തിന്റെ 2021–22 വർഷത്തെ പ്ലാൻഫണ്ടിൽ ഉൾപ്പെടുത്തി മൈക്രോ സംരംഭങ്ങൾക്ക് അനുവദിച്ച ഒരുലക്ഷം രൂപയും ജോലി നഷ്ടപ്പെട്ട് തിരികെ പോകാൻ സൗകര്യമില്ലാതെ വന്ന പ്രവാസികൾക്ക് ആറുലക്ഷം രൂപയും മോഡൽ സിഡിഎസിലെ എഡിഎസുകൾക്ക് അനുവദിച്ച 4.40 രൂപയുടെയും വിതരണമാണ് എം എം മണി എംഎൽഎ നിർവഹിച്ചത്.  ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സൺ ഡേയ്സമ്മ തോമസ് അധ്യക്ഷയായി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശോഭന വിജയൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ റാണി തോമസ്, സ്ഥിരംസമിതി ചെയർപേഴ്സൺമാരായ ബിന്ദു സഹദേവൻ, വിജിമോൾ വിജയൻ, പഞ്ചായത്ത്‌ അംഗങ്ങളായ രമ്യ ഷിജു, ഷാന്റി ബിജോ, സിഡിഎസ് വൈസ് ചെയർപേഴ്സൺ അജിമോൾ ജോജോ, അംഗം സിന്ധുമോൾ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News