ചക്കക്കൊമ്പൻ ദേശീയപാതയിൽ ഗതാഗതം തടഞ്ഞു



ശാന്തൻപാറ കൊച്ചി-– ധനുഷ്കോടി ദേശീയപാതയില്‍ ആനയിറങ്കലിന് സമീപം റോഡിലിറങ്ങിയ ചക്കക്കൊമ്പന്‍ ഒരു മണിക്കൂർ ഗതാഗതം തടഞ്ഞു. ബുധൻ രാത്രി 10നാണ് സംഭവം. ഒറ്റയാന്‍ വഴിയോരകച്ചവട കേന്ദ്രം തകർക്കുകയും ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ബഹളംവച്ച് ചക്കക്കൊമ്പനെ തുരത്തിയശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്.   23ന് രാത്രി ഇതേ റോഡില്‍ ചൂണ്ടലിന് സമീപം ചക്കക്കൊമ്പന്റെ ദേഹത്ത് കാര്‍ ഇടിച്ച് യാത്രികന് പരിക്കേറ്റു. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മാറ്റിയതിന് ശേഷം ചക്കക്കൊമ്പന്‍ ജനവാസമേഖലയിൽ നാശമുണ്ടാക്കുന്നത് പതിവായി.  Read on deshabhimani.com

Related News