സംസ്ഥാന പാതയിൽ മരക്കൊമ്പ് ഒ‍ടിഞ്ഞുവീണു



മൂലമറ്റം തൊടുപുഴ മുട്ടം എൻജിനിയറിങ് കോളേജിന് സമീപം സംസ്ഥാന പാതയിലേക്ക് ആഞ്ഞിലിമരത്തിന്റെ വലിയ ശിഖരം ഒടിഞ്ഞുവീണു. ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലേക്കാണ് ശിഖരം വീണത്. ഈ സമയം വാഹനങ്ങൾ കടന്നുപോകാതിരുന്നത് വലിയ അപകടം ഒഴിവാക്കി. 150 മീറ്ററോളം ഉയരവും 100 ഇഞ്ചിലധികം വ്യാസവുമുള്ള ആഞ്ഞിലിമരത്തിന്റെ വലിയ ശിഖരമാണ് ഒടിഞ്ഞുവീണത്. വ്യാഴം വൈകിട്ട് 3.30ഓടെയാണ് സംഭവം. 
    നാട്ടുകാരും തൊടുപുഴ അ​ഗ്നിരക്ഷാസേനയും മുട്ടം പൊലീസും ഒരു മണിക്കൂറോളം പണിപ്പെട്ടാണ് ശിഖരം മുറിച്ചുമാറ്റിയത്. ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. രോഗിയുമായെത്തിയ ആംബുലൻസിന് കടന്നുപോകാന്‍ ഇതിനിടയില്‍ വഴിയൊരുക്കി നല്‍കി. കാലപ്പഴക്കം മൂലം എത് നിമിഷവും റോഡിലേക്ക് മറിഞ്ഞുവീഴാവുന്ന അവസ്ഥയിലായിരുന്നു ആഞ്ഞിലി. മറ്റു ശിഖരങ്ങളും അപകടാവസ്ഥയിലാണ്. മരത്തിന്റെ അപകടാവസ്ഥ എത്രയും വേ​ഗം അധികൃതര്‍ ഇടപെട്ട് പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മലങ്കര എസ്റ്റേറ്റ് കമ്പനിയും പൊതുമരാമത്ത് വകുപ്പും തമ്മിൽ മരത്തിന്റെ ഉടമസ്ഥത സംബന്ധിച്ചുള്ള തർക്കം നിലനില്‍ക്കുന്നുണ്ടെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. 
   മലങ്കര പെരുമറ്റം മുതൽ മുട്ടം കോടതി ജങ്ഷൻ വരെയുള്ള പ്രദേശത്ത് ഇത്തരത്തിൽ 10ഓളം മരങ്ങളാണ് അപകട ഭീഷണി ഉയർത്തുന്നത്.   Read on deshabhimani.com

Related News