കോ- ഓപ്പറേറ്റീവ് സര്‍വീസ് 
പെന്‍ഷനേഴ്‌സ് അസോ. ജില്ലാ സമ്മേളനം നാളെ



കട്ടപ്പന കേരള കോ- ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം വെള്ളി രാവിലെ 10ന് ടൗൺ ഹാളിൽ സഹകരണ പെൻഷൻ ബോർഡ് ചെയർമാൻ ആർ തിലകൻ ഉദ്ഘാടനംചെയ്യും. ജില്ലാ പ്രസിഡന്റ് എ ജോസഫ് അധ്യക്ഷനാകും. ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തും. പ്രൈമറി കോ- ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ മുതിർന്ന അംഗങ്ങളെ ആദരിക്കും. സംസ്ഥാന പ്രസിഡന്റ് എം സുകുമാരൻ സംഘടന വിഷയങ്ങൾ അവതരിപ്പിക്കും. ജോസ് കലയത്തിനാൽ, മുണ്ടൂർ രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും.  നിർത്തലാക്കപ്പെട്ട ക്ഷാമബത്ത പുനസ്ഥാപിക്കൽ, പെൻഷൻ ബോർഡിൽ സംഘടനയ്ക്ക് പ്രാതിനിധ്യം അനുവദിക്കൽ, മെഡിക്കൽ ഇൻഷുറൻസ് നടപ്പാക്കൽ, കുറഞ്ഞ പെൻഷൻ വർധിപ്പിക്കൽ, പെൻഷൻ പദ്ധതി പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്ന് ഭാരവാഹികളായ ജോസഫ് സേവ്യർ, ജോസ് കലയത്തിനാൽ, പി വി ജോസഫ്, തോമസ് ജോസഫ്, ടി ബി ശശി, കെ എ ജോൺ എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. Read on deshabhimani.com

Related News