ഉപതെരഞ്ഞെടുപ്പ്‌: രാജാക്കാട് 82 ശതമാനം പോളിങ്‌, ഇടമലക്കുടിയിൽ 69



രാജാക്കാട്  ഉപതെരഞ്ഞെടുപ്പിൽ രാജാക്കാട് പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ 82 ശതമാനവും ഇടമലക്കുടി വടക്ക് ഇഡ്ഡലിപ്പാറക്കുടി വാർഡിൽ നടന്ന തെരഞ്ഞെടുപ്പിൽ 69 ശതമാനവും പോളിങ് നടത്തി. രാജാക്കാട്ടിൽ ആകെ 1133 വോട്ടർമാരാണുള്ളത്. ഇതിൽ 921 പേർ വോട്ട്‌ ചെയ്‌തു. എൽഡിഎഫ്‌ സ്ഥാനാർഥിയായി കെ പി അനിലും യുഡിഎഫ് സ്ഥാനാർഥിയായി പ്രിൻസും ആണ് മത്സരരംഗത്തുണ്ടായത്. യുഡിഎഫ്‌ അംഗമായിരുന്ന റെജി പനച്ചിക്കൽ അന്തരിച്ചതിനെ തുടർന്നാണ്‌ തെരഞ്ഞെടുപ്പ്‌. 
    ബുധൻ രാവിലെ 10ന് രാജാക്കാട് സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിൽ വോട്ടെണ്ണൽ നടക്കും.  ഇടമലക്കുടി പഞ്ചായത്ത് വടക്ക് ഇഡ്ഡലിപ്പാറക്കുടി വാർഡിൽ നടന്ന തെരഞ്ഞെടുപ്പിൽ 92 പേർ വോട്ട് രേഖപ്പെടുത്തി. ആകെ വോട്ട് 132 സമ്മതിദായകരാണുള്ളത്‌. സിപിഐ എമ്മിലെ ശ്രീദേവി രാജമുത്തുവാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. കോൺഗ്രസിൽനിന്ന്‌ ചന്ദ്രപരമശിവനും ബിജെപിയിൽനിന്ന്‌ ശിന്താമണി കാമരാജും മത്സരിക്കുന്നു. സിപിഐ എമ്മിലെ ഉത്തമ്മമാൾ ചിന്നസ്വാമി അന്തരിച്ചതിനെ തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌. ദേവികുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ ബുധനാഴ്‌ച വോട്ടെണ്ണൽ നടക്കും. Read on deshabhimani.com

Related News