തൊഴിലുറപ്പിനായി...



ഇടുക്കി നാടുണർത്തി എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ ജില്ലാ ജാഥകൾ സമാപിച്ചു. ജില്ലാ പ്രസിഡന്റ് പ്രഭാതങ്കച്ചൻ, സെക്രട്ടറി നിശാന്ത്‌ വി ചന്ദ്രൻ എന്നിവർ നയിച്ച ജാഥകളാണ് സമാപിച്ചത്. തൊഴിലുറപ്പ്‌ പദ്ധതി സംരക്ഷിക്കുക, തൊഴിൽ ദിനങ്ങൾ 200 ആക്കുക, കൂലി 600 രൂപയായി വർധിപ്പിക്കുക, നഗര തൊഴിൽ പദ്ധതി നടപ്പാക്കുക, കൃഷിയും ക്ഷീരവികസനവും പദ്ധതിയിൽ ഉൾപ്പെടുത്തുക, പദ്ധതി തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക, ഒരു പഞ്ചായത്തിൽ ഒരേസമയം 20 പ്രവൃത്തികൾ മാത്രമേ പാടുള്ള എന്ന നിബന്ധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി 12ന്‌ കട്ടപ്പനയിൽ നടത്തുന്ന പ്രക്ഷോഭത്തിന്റെ പ്രചാരണാർഥമാണ്‌ ജാഥകൾ സംഘടിപ്പിച്ചത്‌. വെള്ളി രാവിലെ മൂലമറ്റത്ത്‌ നിന്നാരംഭിച്ച ജാഥയിൽ എൻആർഇജി ഏരിയ സെക്രട്ടറി കെ എസ് ജോൺ, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെ എൽ ജോസഫ്, ഏരിയ സെക്രട്ടറി ടി കെ ശിവൻ നായർ, പി എം ചാക്കോ, പി ഡി സുമോൻ, ഇ കെ കബീർ, കെ എൻ ഷിയാസ്, എസ് ശ്രീജിത്, എസ് ആർ രാജശേഖരൻ, മനു മാത്യു എന്നിവർ സംസാരിച്ചു. കാഞ്ഞാർ, മുട്ടം, കരിങ്കുന്നം, പുറപ്പുഴ, മണക്കാട്‌, തൊടുപുഴ, കുമാരമംഗലം, കരിമണ്ണൂർ, ഇളംദേശം, ആലക്കോട്‌, എന്നിവിടങ്ങൾ പിന്നിട്ട്‌ ഇടവെട്ടിയിൽ  ജാഥസമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ക്യാപ്‌ടനെ കൂടാതെ വൈസ്‌ ക്യാപ്ടൻ മെറീന ജോൺ, മാനേജർ എം ലതീഷ്‌, ആർ രവികുമാർ, ടി എം മുജീബ്‌ എന്നിവർ സംസാരിച്ചു.   പ്രഭാ തങ്കച്ചൻ ക്യാപ്ടനായ ജാഥ നെടുങ്കണ്ടം, കരുണാപുരം,  പാമ്പാടുംപാറ, കട്ടപ്പന, ഇരട്ടയാർ, തങ്കമണി, മുരിക്കാശേരി, കൊച്ചുകരിമ്പൻ, കഞ്ഞിക്കുഴി,  വണ്ണപ്പുറം, പടി. കോടിക്കുളം എന്നിവിടങ്ങളിൽ പര്യടനം നടത്തി ഉടുമ്പന്നൂരിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എ രാജേന്ദ്രൻ, വൈസ് ക്യാപ്ടൻ പി രവി, മാനേജർ കെ പി സുമോദ്, നിർമല നന്ദകുമാർ എന്നിവർ സംസാരിച്ചു. നെടുങ്കണ്ടം പഞ്ചായത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശോഭന വിജയൻ, ബിന്ദു സഹദേവൻ, കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി എൻ വിജയൻ എന്നിവർ സംസാരിച്ചു.     മുണ്ടിയെരുമയിൽ നടന്ന സ്വീകരണ യോഗത്തിൽ സി പി ഐ എം മുണ്ടിയെരുമ ലോക്കൽ സെക്രട്ടറി ഷിജിമോൻ ഐപ്പ്,  പഞ്ചായത്ത്‌ അംഗങ്ങളുമായ സി വി ആനന്ദ്, ജോസ് തെക്കേകൂറ്റ്, സിപി ഐ എം ബാലഗ്രാം ലോക്കൽ സെക്രട്ടറി ജയൻ എന്നിവർ സംസാരിച്ചു.  കട്ടപ്പനയിൽ സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ, നേതാക്കളായ മാത്യു ജോർജ്, എം സി ബിജു സുധർമ മോഹനൻ, രമ മനോഹരൻ, ഈയോബ് ജോൺ, ഇ ഡി അനൂപ്, പി ബി സുരേഷ്, ലിജോബി ബേബി, കെ എൻ വിനീഷ്‌കുമാർ എന്നിവരും ഇരട്ടയാറിൽ രജനി സജി, ജിഷ ഷാജി, മിനി സുകുമാരൻ, റോയി എന്നിവരും സംസാരിച്ചു. Read on deshabhimani.com

Related News