പച്ചക്കറിപ്പാടങ്ങൾ തകർത്ത് ’മയിലാട്ടം’



മറയൂർ ശീതകാലപച്ചക്കറി കേന്ദ്രമായ കാന്തല്ലൂരിൽ മയിൽശല്യം അതിരൂക്ഷമായി.  ഇവിടെ മയിലുകൾ കൂട്ടമായി എത്തിത്തുടങ്ങിയതോടെയാണ് കർഷകർ ദുരിതത്തിലായത്.നിലമൊരുക്കി കൃഷിയ്ക്ക് വിത്തിറക്കിയശേഷം ഒന്നോ രണ്ടോ ആഴ്ച മുളച്ചുവരുമ്പോൾ തന്നെ മയിലുകൾ കൊത്തി തിന്നുകയാണ് പതിവ്. കൂടുതലും ക്യാരറ്റ്,ക്യാബേജ്, ഉരുളക്കിഴങ്ങ് ഉൾപ്പെടെയുള്ള കൃഷികളാണ് പാടത്ത് പറന്നിറങ്ങി മയിലുകൾ കൊത്തിത്തിന്ന് നശിപ്പിക്കുന്നത്. വെളുത്തുള്ളികൃഷിയെ മാത്രമാണ് മയിലുകൾക്ക്ഭയം.  കൃഷിക്ക് ഭീഷണിയാകുന്ന മറ്റു വന്യജീവികളെ വേലികെട്ടിയും, കാവലിരിന്നും ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും. എന്നാൽ, മയിൽ പറന്നിറങ്ങുന്നതിനാൽ തടയാൻ കഴിയാതെ നോക്കി നിൽക്കേണ്ട അവസ്ഥയാണുള്ളത്. ഓടിച്ചാലും നിമിഷങ്ങൾക്കകം വീണ്ടും പറന്നിറങ്ങുന്നു. നല്ല വിളയുള്ള സ്ട്രോബറി കൃഷി നെറ്റ് കെട്ടിയാണ് സംരക്ഷിക്കുന്നത്. എന്നാൽ, ഏക്കർ കണക്കിന് കൃഷി ചെയ്യുന്ന മറ്റ് കൃഷികൾ ഇത്തരത്തിൽ നെറ്റ് കെട്ടി സംരക്ഷിക്കണമെങ്കിൽ ഭീമമായ തുക കണ്ടെത്തണം. Read on deshabhimani.com

Related News