ഒഴുകിയെത്തി ദൃശ്യവിസ്മയം

ഇടുക്കി അണക്കെട്ട് തുറന്നപ്പോൾ ചെറുതോണി പട്ടണത്തിന്റെ ആകാശദൃശ്യം


 ചെറുതോണി ഇടുക്കി അണക്കെട്ട് തുറന്നപ്പോൾ ദൃശ്യവിസ്മയമായി ചെറുതോണി പട്ടണത്തിലേക്കുള്ള ജലപ്രവാഹം. ഞായർ വെെകിട്ട് മൂന്ന്‌ ഷട്ടറുകൾ തുറന്ന് സെക്കൻഡിൽ ഒരുലക്ഷം ലിറ്റർ ജലമാണ് ഒഴുക്കിയത്. ഇതോടെ ആറ് ജലസമൃദ്ധമായി. ഇടുക്കി മെഡിക്കൽ കോളേജിനോട് ചേർന്ന് ചെറുതോണി അണക്കെട്ടിന്റെ 200 മീറ്റർ അകലത്തിലായാണ് മാധ്യമപ്രവർത്തകർക്കും പൊലീസിനുമൊപ്പം ജനങ്ങൾക്കും കാണാൻ സൗകര്യമൊരുക്കിയത്.
    ഞായർ രാവിലെ പത്തിന് മൂന്നാം നമ്പർ ഷട്ടറും വെെകിട്ട് രണ്ടും നാലും ഷട്ടറുകളുമാണ് തുറന്നത്. ചെറുതോണി, കരിമ്പൻ, പെരിയാർവാലി തുടങ്ങിയ ഇടങ്ങളിൽ തീരപ്രദേശത്തുള്ളവർക്ക് ജാഗ്രതാനിർദേശം നൽകി. സ്വിച്ചിട്ട് 
മിനിറ്റുകൾക്കുള്ളിൽ ജലപ്രവാഹം ഇലക്ട്രിക് മോട്ടറിലാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളുടെ പ്രവർത്തനം. സ്വിച്ച് ഓൺ ചെയ്യുമ്പോൾ കറങ്ങുന്ന മോട്ടറിനൊപ്പം ഗിയർ സംവിധാനം പ്രവർത്തിച്ചുതുടങ്ങും. ചക്രങ്ങളിൽ കറങ്ങുന്ന ഗിയറിൽ ഘടിപ്പിച്ച ഉരുക്കുവടങ്ങൾ ഷട്ടർ ഗേറ്റുകളുമായി ബന്ധിപ്പിച്ചിരിക്കുകയാണ്‌. സംഭരണി തുറക്കുംമുമ്പ്‌ മൂന്ന്‌ സൈറൺ മുഴക്കും. അവസാന സൈറൺ മുഴങ്ങിയാൽ സ്വിച്ച് ഓണാണ്‌. ഞായറാഴ്ച മൂന്നാം നമ്പർ ഷട്ടർ 75 സെന്റീമീറ്റർ ഉയർത്താൻ നാലുമിനിറ്റ് മാത്രമേ വേണ്ടിവരൂ. എന്നാൽ അധികൃതർ പരിശോധനയുടെ ഭാഗമായി ഘട്ടംഘട്ടമായാണ് ഉയർത്തിയത്. Read on deshabhimani.com

Related News