ഉപ്പുതറ പഞ്ചായത്തിൽ 
തുമ്പൂർമൂഴി യൂണിറ്റുകൾ



ഇടുക്കി ‘മാലിന്യമുക്തം നവകേരളം' ക്യാമ്പയിന്റെ ഭാഗമായി ഉപ്പുതറ പഞ്ചായത്തിൽ തുമ്പൂർമൂഴി യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്തിലെ ജൈവമാലിന്യ പ്രശ്നത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യവുമായി 10 യൂണിറ്റുകളാണ് പ്രവർത്തനമാരംഭിച്ചത്.  പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിനി ജോസഫ് അധ്യക്ഷയായി. ഉപ്പുതറ ടൗൺ കേന്ദ്രീകരിച്ചുള്ള പഴം പച്ചക്കറി, മത്സ്യ വ്യാപാരം, ബേക്കറി, ഹോട്ടലുകൾ, മറ്റ് ജൈവമാലിന്യ ഉൽപ്പാദകരായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും അനുബന്ധ വീടുകളിൽ നിന്നും ജൈവ മാലിന്യം ദിവസേന ശേഖരിക്കും.  ഹരിതകർമ സേന അംഗങ്ങളുടെ നേതൃത്വത്തിൽ രാവിലെ ആറുമണി മുതൽ ഏഴ് മണി വരെയാണ്‌ ശേഖരണം. തുടർന്ന് ഇവ കൃത്യമായി തുമ്പൂർമൂഴി ജൈവമാലിന്യ സംസ്‌കരണ മാതൃകയിൽ ജൈവവളമാക്കും. Read on deshabhimani.com

Related News