രാമക്കൽമേട്ടിൽ പരിശോധനയും ബോധവൽക്കരണവും



നെടുങ്കണ്ടം രാമക്കൽമേട്ടിൽ എത്തുന്ന സഞ്ചാരികൾക്ക് ലഹരിവസ്തുക്കൾ നൽകുന്നതായുള്ള വിവരത്തെ തുടർന്ന് ടാക്സി ഡ്രൈവർമാർക്ക് ബോധവൽക്കരണം നൽകി. എക്സൈസ് ഉദ്യോഗസ്ഥർ തോവാളപ്പടി, ആമപ്പാറ മേഖലകളിൽ ഓഫ് റോഡ് ജീപ്പ് സവാരി നടത്തുന്ന ഡ്രൈവർമാരെ നേരിൽക്കണ്ട് നിർദേശങ്ങൾ നൽകി. കലക്ടറുടെ നിർദേശ പ്രകാരം ഉടുമ്പൻഞ്ചോല എക്സൈസ് സർക്കിൾ ഓഫീസിന്റെയും റേഞ്ച് ഓഫീസിന്റെയും നേതൃത്വത്തിൽ നെടുങ്കണ്ടം പോലീസ്, ഉടുമ്പൻചോല ജോയിന്റ്‌ ആർടി എന്നീ വകുപ്പുകളുടെ സഹകരണത്തോടെ രാമക്കൽമേട്, ഉടുമ്പൻചോല മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വി എസ് സൂരജ്, ഡ്രൈവർ പത്രോസ്, നെടുങ്കണ്ടം  പൊലീസ്  ഇൻസ്പെക്ടർ വി സജീവ്, സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് ഉടുമ്പഞ്ചോല എക്സൈസ് സർക്കിൾ പ്രിവന്റിവ് ഓഫീസർ എം അബ്ദുൽസലാം, സിവിൽ എക്സൈസ് ഓഫീസർമാരായ എം ആർ രതീഷ് കുമാർ, എം എസ് അരുൺ,അരുൺ രാജ്  ഉടുമ്പൻചോല റേഞ്ച്  പ്രിവന്റീവ് ഓഫീസർ ഇ എച്ച് യൂനസ്, സിവിൽ എക്സൈസ് ഓഫീസർ ടിൽസ് ജോസഫ് എന്നിവർ ബോധവൽക്കരണത്തിന് നേതൃത്വം നൽകി. Read on deshabhimani.com

Related News