കിഫ്‌ബി കേരളത്തെ പുരോഗതിയിലേക്ക്‌ നയിച്ചു: തോമസ്‌ ഐസക്‌

ബൈസൺവാലിയിൽ സംഘടിപ്പിച്ച സെമിനാർ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്യുന്നു


രാജാക്കാട്‌ കേരളവികസനത്തിൽ കിഫ്‌ബിയുടെ പങ്ക്‌ മഹത്തരമാണെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ്‌ ഐസക്‌ പറഞ്ഞു. സിപിഐ എം രാജാക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘കേരള വികസനവും കിഫ്ബിയും’ എന്ന വിഷയത്തിൽ ബൈസൺവാലിയിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിഫ്‌ബി സഹായത്തോടെയാണ്‌ റോഡുകളും പാലങ്ങളും സ്‌കൂൾ കെട്ടിടങ്ങളും അന്തർദേശീയ നിലവാരത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞത്‌. ഇപ്പോഴും പല പ്രവൃത്തികൾ നിർമാണഘട്ടത്തിലുണ്ട്‌. 
  കേരളത്തിൽ കോവിഡ്‌കാലത്ത് മുഴുവൻ കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമാക്കി. ലൈഫ് പദ്ധതിയിലുടെ സാധാരണക്കാർക്ക് വീടെന്ന സ്വപ്‌നം സാക്ഷാൽക്കരിച്ചു. ജനക്ഷേമത്തിനാണ്‌ എൽഡിഎഫ്‌ സർക്കാരുകൾ നിലകൊള്ളുന്നതെന്ന ബോധ്യം പൊതുസമൂഹത്തിനുണ്ട്‌. കേരളം പുരോഗതിയുടെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം ഷൈലജ സുരേന്ദ്രൻ, ഏരിയ സെക്രട്ടറി എം എൻ ഹരിക്കുട്ടൻ, എം പി പുഷ്പരാജൻ, എം എസ് രാജു, എൻ പി ബിജു, വി പി ചാക്കോ, പി രവി, പി രാജാറാം, ബേബി ലാൽ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News