ക്യാമ്പസിൽ 1956 കാലം പുനഃസൃഷ്ടിച്ച്

1956ലെ ചായക്കട ന്യൂമാൻ കോളേജ് വിദ്യാർഥികൾ പുനഃസൃഷ്ടിച്ചപ്പോൾ


ഇടുക്കി സർക്കാരിന്റെ യോദ്ധാവ് പദ്ധതിയുടെ ഭാഗമായി വ്യത്യസ്ത ലഹരിവിരുദ്ധ ക്യാമ്പയിനുമായി തൊടുപുഴ ന്യൂമാൻ കോളേജ്. ഒരുമാസത്തെ ലഹരിവിരുദ്ധ പരിപാടികളുടെ ഭാഗമായാണ് എൻഎസ്എസ് യൂണിറ്റ് ലഹരിയില്ലാ കാലം പുനരാവിഷ്‌കരിച്ചത്. വിദ്യാർഥികൾ തയ്യാറാക്കിയ പ്രദർശന നഗരിയിൽ 1956 ലെ കേരളപ്പിറവി കാലഘട്ടത്തെയാണ് ആവിഷ്‌കരിച്ചത്. പഴയകാല കടകൾമുതൽ സിനിമാ കൊട്ടകയും നാരങ്ങാവെള്ള കടയും വരെ ഒരുക്കി. ഓരോ സ്റ്റാളുകൾക്ക് മുന്നിലും വശങ്ങളിലും ലഹരിവിരുദ്ധ സന്ദേശം രേഖപ്പെടുത്തിയ പ്ലാക്കാർഡുകളും തൂക്കി. ക്യാമ്പസുകൾ കേന്ദ്രീകരിച്ച്  ലഹരി ഉപയോക്താക്കളുടെ എണ്ണം കൂടുന്നതായാണ് കണക്കുകൾ. എന്നാൽ പഴയകാലത്ത്‌ ഇത്‌ കുറവായിരുന്നു. പൂർവകാല കേരളപ്പഴമയുടെയും ലഹരിവിരുദ്ധ കേരളത്തിന്റെയും സന്ദേശവുമായിട്ടാണ് എൻഎസ്എസിന്റെ നേതൃത്വത്തിൽ പ്രദർശന നഗരി ഒരുക്കിയത്‌. പ്രദർശന നഗരിയുടെ ഉദ്ഘാടനം പി ജെ ജോസഫ് എംഎൽഎ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. സാജു എബ്രഹാം, ബർസാർ ബെൻസൺ ആന്റണി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. സിസ്റ്റർ നോയൽ റോസ്, ഡോ. ജെറോം കെ ജോസ് തുടങ്ങിയവർ സംസാരിച്ചു. വിദ്യാർഥികൾ ഫ്‌ളാഷ് മോബും അവതരിപ്പിച്ചു.  Read on deshabhimani.com

Related News