ദേശീയപാതയിൽ രണ്ടിടത്ത്‌ മണ്ണിടിച്ചിൽ

കൊച്ചി-–-ധനുഷ്ക്കോടി ദേശീയ പാതയിൽ ഇടിഞ്ഞുവീണ മണ്ണും കല്ലും നീക്കം ചെയ്യുന്നു


മൂന്നാർ  ശക്തമായ മഴയെ തുടർന്ന് കൊച്ചി–- -ധനുഷ് ക്കോടി  ദേശീയ പാതയിൽ ദേവികുളം റോഡിൽ മണിക്കുറുകൾ ഇടവിട്ട് രണ്ട് സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായി.  ബുധൻ രാവിലെ 8. 30 ഓടെ എൻജിഒ ക്വാർട്ടേഴ്സിന്നു സമീപമാണ് റോഡിലേക്ക് വൻ തോതിൽ മണ്ണിടിഞ്ഞ് വീണത്. ഒരു മണിക്കൂർ   വാഹന ഗതാഗതം തടസപ്പെട്ടു. മൂന്നാറിൽ നിന്നും മണ്ണ് മാന്തി യന്ത്രം എത്തിച്ച് ഗതാഗതം പുനസ്ഥാപിച്ചു.  ഒരു മണിക്കൂറിന് ശേഷം 100 മീറ്റർ മാറി വൻ പാറകളും മണ്ണും റോഡിലേക്ക് വീണ്ടും  ഇടുഞ്ഞുവീണു.  മണ്ണ് മാന്തി യന്ത്രം കൊണ്ടുവന്ന്‌  പാറകൾ പൊട്ടിച്ച് മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. സംഭവ സമയം  ഇതുവഴി വാഹനങ്ങളൊന്നും   പോകാതിരുന്നത് വൻ അപകടം ഒഴിവായി.  Read on deshabhimani.com

Related News