കുത്തിനിറച്ചാൽ പണി വഴിയിൽ കിട്ടുമേ...

ഇരുമ്പുപാലം ചില്ലിത്തോട് നിന്ന് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത ജീപ്പ്


അടിമാലി  സ്കൂളുകൾ പുനരാരംഭിച്ചതോടെയാണ് സ്കൂൾ വാഹനങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. തിങ്കൾ വൈകിട്ട്‌ ഇരുമ്പുപാലം ചില്ലിത്തോട്നിന്നും ടാക്സി ജീപ്പാണ് ആദ്യം പിടികൂടിയത്. കുട്ടികളെ നിറച്ചുകൊണ്ടുവന്ന വാഹനത്തിന് ഫിറ്റ്നസ്, ഇൻഷുറൻസ് എന്നിവ ഉണ്ടായിരുന്നില്ല. ഡ്രൈവർക്ക് ലെസൻസും ഇല്ലായിരുന്നു. മറ്റൊരുവാഹനം ഉടൻ ലഭ്യമല്ലാതിരുന്നതിനെ തുടർന്ന് കുട്ടികളെ മോട്ടോർ വാഹനവകുപ്പിന്റെ വാഹനത്തിൽ കയറ്റി സുരക്ഷിതമായി വീടുകളിൽ എത്തിച്ചു. വാഹന ഉടമയ്‌ക്കും ഡ്രൈവർക്കുമെതിരെ കേസ് എടുത്തു. കുട്ടികളെ കയറ്റാൻ എത്തുന്ന വാഹനങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് സ്കൂൾ അധികൃതർക്ക് നിർദേശവും നൽകി. ചൊവ്വാ രാവിലെയാണ് തോക്കുപാറയിൽ സ്കൂൾ കുട്ടികളുമായി സർവീസ് നടത്തിയ സ്വകാര്യ വാഹനം വകുപ്പ് പിടിച്ചെടുത്തത്. സ്കൂൾ കുട്ടികളുമായി സ്വകാര്യ വാഹനങ്ങൾക്ക് സർവീസ് നടത്താൻ കഴിയില്ല. വാഹനത്തിന് പെർമിറ്റ്, ഫിറ്റ്നസ് എന്നിവ ഇല്ലാത്തത് കാണിച്ച്‌കേസും രജിസ്റ്റർ ചെയ്തു. പരിശോധന തുടരുമെന്നും, നിയമലംഘനം കണ്ടാൽ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ദേവികുളം ജോയിന്റ് ആർടിഒ ടിഎച്ച്‌ എൽദോ  അറിയിച്ചു. പരിശോധനകൾക്ക് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എൻ കെ ദീപു, അബിൻ ഐസക്, പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി.   Read on deshabhimani.com

Related News