ദേശാഭിമാനി സത്യസന്ധതയുടെ ജനകീയമുഖം: എം എം മണി

സിപിഐ എം മൂന്നാർ ഏരിയ കമ്മിറ്റി ചേർത്ത ദേശാഭിമാനി പത്രത്തിന്റെ ലിസ്റ്റും വരിസംഖ്യയും സെക്രട്ടറി കെ കെ വിജയൻ എം എം മണി എംഎൽഎയ്‌ക്ക് കൈമാറുന്നു


ഇടുക്കി വാർത്തകൾ സത്യസന്ധമായി എല്ലാവരിലും എത്തിക്കുന്ന ജനകീയ പത്രമാണ് ദേശാഭിമാനിയെന്ന് എം എം മണി എംഎൽഎ പറഞ്ഞു. വിവിധ ഏരിയകളിൽ ചേർത്ത വാർഷികവരിസംഖ്യ ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗങ്ങളുടേയും ആവശ്യങ്ങൾക്കായും അവരുടെ സ്വാതന്ത്ര്യത്തിനായും പൊരുതുന്ന പ്രസ്ഥാനത്തിനൊപ്പംനിന്ന് തൂലിക ചലിപ്പിക്കുന്ന പത്രമാണ്.  നാടിന്റെ സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നു. ജനങ്ങളിൽ രാഷ്ട്രീയബോധം വളർത്താനും പത്രംസഹായിക്കുന്നു. ജനം പത്രം ഏറ്റെടുത്തു എന്നതിന് തെളിവാണ് ദേശാഭിമാനിയുടെ കോപ്പിവർധന. തൊഴിലാളിവർഗത്തിന്റെ പ്രിയനേതാവായ ഇ എം എസിന്റെ ഉൾപ്പെടെ എണ്ണമറ്റ പ്രവർത്തകരുടെ സ്വത്തും ഊർജവും പത്രവളർച്ചക്ക് പിന്നിലുണ്ടെന്നും എം എം മണി പറഞ്ഞു. Read on deshabhimani.com

Related News