പച്ചപ്പണിയിക്കാൻ കർഷകസംഘവും

ഇടുക്കി മെഡിക്കൽ കോളേജ് വളപ്പില്‍ കർഷക സംഘത്തിന്റെ പരിസ്ഥിതി ദിനാചരണം സി വി വർഗീസ് 
മരത്തൈ നട്ട് ഉദ്ഘാടനംചെയ്യുന്നു


ചെറുതോണി കര്‍ഷകസംഘം ജില്ലാ കമ്മിറ്റി ഇടുക്കി മെഡിക്കല്‍ കോളേജ് വളപ്പില്‍ ഫല വൃക്ഷത്തൈകള്‍ നട്ടു. സംസ്ഥാന വ്യാപകമായി കര്‍ഷകസംഘം മരങ്ങള്‍ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുന്നതിന്റെ ഭാ​ഗമായാണ് പ്രവര്‍ത്തനം. സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം സി വി വർഗീസ് ഫലവൃക്ഷ തൈനട്ട് ഉദ്​ഘാടനംചെയ്‍തു. ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ, നേതാക്കന്മാരായ ജോഷി മാത്യു, റെജി പോരുന്ന കോട്ട്, വി ബിനു, ടോമി ജോർജ് കൊച്ചുകുടി, ജോബി ജോസഫ്, പ്രഭാ തങ്കച്ചൻ, ടി ഇ നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു. യൂണിറ്റ് തലത്തിലും മരങ്ങള്‍ നട്ടു. കമ്പിളികണ്ടം ടൗണിൽ കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ്‌ എൻ വി ബേബി ഫല വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്‌തു. പാറത്തോട് സഹകരണ ബാങ്ക് പ്രസിഡന്റ്‌  എം എൻ വിജയൻ, പി ഐ ഐപ്പ് എന്നിവർ സംസാരിച്ചു. മൂലമറ്റത്ത് കർഷകസംഘം സംഘടിപ്പിച്ച വൃക്ഷത്തൈ വിതരണം കെഎസ്‍കെടിയു ജില്ലാ സെക്രട്ടറി കെ എൽ ജോസഫ് ഉദ്ഘാടനംചെയ്തു. ഏരിയയിൽ ആയിരം തൈകൾ വിതരണംചെയ്തു. 63‌യൂണിറ്റുകളിലും തൈകൾ നട്ട് പരിപാലിക്കാൻ തീരുമാനിച്ചു.    Read on deshabhimani.com

Related News