വിനോദസഞ്ചാര കേന്ദ്രങ്ങളിൽ
പ്ലാസ്റ്റിക് നിയന്ത്രണം



ഇടുക്കി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുന്നതിന്റെ ഭാഗമായും മാലിന്യമുക്ത വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്ന ആശയം നടപ്പിലാക്കുന്നതിനും ഡിടിപിസി നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. ഇതിന്റെ ആദ്യഘട്ടമായി പരിസ്ഥിതി ദിനമായ തിങ്കളാഴ്‌ച മുതൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടുപോകുമ്പോൾ സ്റ്റിക്കർ പതിച്ച് നിശ്ചിത തുക ഈടാക്കുകയും തിരിച്ച് പോകുമ്പോൾ ഇതേ കുപ്പികൾ മടക്കി കൊണ്ടുവരുകയാണെങ്കിൽ തുക തിരികെ കൈപ്പറ്റുന്നതിനുമുള്ള സംവിധാനം ഏർപ്പെടുത്തുകയാണ്. 
    പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വിനോദസഞ്ചാരം എന്ന ലക്ഷ്യം കൈവരിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു.     Read on deshabhimani.com

Related News