മധുവിന്റെ ചീരച്ചേമ്പ് വളര്‍ന്നു; ഗിന്നസ് റെക്കോഡും കടന്ന്

കട്ടപ്പന അമ്പലക്കവലയിലുള്ള ഫാമിലെ ഭീമൻ ചീരച്ചേന്പ‍് പരിപാലിക്കുന്ന കെ ബി മധു


കട്ടപ്പന പഴം- പച്ചക്കറി ഫാമിൽ എപ്പോഴോ വലിച്ചെറിഞ്ഞ ചീര ചേമ്പ്(ഇല ചേമ്പ്)ഗിന്നസ് റെക്കോഡും കടന്ന് വളരുമെന്നൊന്നും മധുവിന് അറിയില്ലായിരുന്നു. 120 സെന്റീമീറ്റർ നീളവും 98 സെന്റീമീറ്റർ വീതിയുമുള്ള ഭീമൻ ഇലയാണ് കട്ടപ്പന അമ്പലക്കവല കൊല്ലക്കാട്ട്‌ കെ ബി മധു പരിപാലിക്കുന്ന ചേമ്പിൽ വളർന്നുനിൽക്കുന്നത്. ഇത് നിലവിലെ ഗിന്നസ് റെക്കോഡിനെ മറിക്കടക്കുന്നതാണ്. 114.2 സെന്റീമീറ്റർ നീളവും 96 സെന്റീമീറ്റർ വീതിയുമുള്ള ഇലയുള്ള ചീരച്ചേമ്പിന്റെ ഉടമയായ പത്തനംതിട്ട സ്വദേശിയായ റെജി ജോസഫാണ് നിലവിലെ ഗിന്നസ് റെക്കോർഡിന് ഉടമ. മധുവിന്റെ ചീരച്ചേമ്പിൽ 120 സെന്റീമീറ്റർ നീളവും 101 സെന്റീമീറ്റർ വീതിയുമുള്ള മറ്റൊരു ഭീമൻ ചേമ്പില ഉണ്ടായിരുന്നെങ്കിലും ദിവസങ്ങൾക്ക് മുമ്പ് വാടിപ്പോയി. വിവിധ കൃഷിരീതികളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെയ്ക്കുന്ന കർഷകരുടെ കൂട്ടായ്മയിൽ നിന്നാണ് മധു ചീരച്ചേമ്പിലെ വലിപ്പത്തിലെ പ്രത്യകത മനസിലാക്കിയത്. റെക്കോഡ് തന്റെ പേരിലാക്കാനൊന്നും ഉദ്ദേശമില്ല. വിഷമില്ലാത്ത പച്ചക്കറിയും പഴങ്ങളും ഉൽപ്പാദിപ്പിക്കുന്നതിലാണ് ഈ ജൈവ കർഷകന് താൽപര്യം. കേരള കാർഷിക സർവകലാശാല മണ്ണൂത്തി കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്തതാണ് പോഷക- ഔഷധ ഗുണ സമ്പന്നമായ ഇലചേമ്പ്. ഇലയും തണ്ടും ചീരപോലെ പാകം ചെയ്ത് വിഭവങ്ങളാക്കാം. ഒരുതവണ നട്ടാൽ ധാരാളം തൈകളുമായി തഴച്ചുവളരും. വിവിധ ഇനത്തിലുള്ള നൂറുക്കണക്കിന് പഴങ്ങളും പച്ചക്കറികളുമാണ് മധു ഫാമിൽ ഉൽപ്പാദിപ്പിക്കുന്നത്. Read on deshabhimani.com

Related News