ജില്ലയിൽ രണ്ട് മരണം; 
നിരവധി വീടുകൾ തകർന്നു

അടിമാലി വെള്ളത്തൂവലിൽ നിർമാണത്തിനിടെ മൺഭിത്തി ഇടിഞ്ഞപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്ന നാട്ടുകാർ. അപകടത്തിൽപ്പെട്ട മുതുവാൻകുടി കുഴിയാലിയിൽ കെ സി പൗലോസ് മരിച്ചു


ഇടുക്കി രണ്ടു ദിവസമായി പെയ്യുന്ന കനത്തമഴയിൽ രണ്ടുമരണം സംഭവിച്ചു.  തിങ്കളാഴ്ച  ഒറ്റദിവസം കൊണ്ട് ഇടുക്കി അണക്കെട്ടിൽ രണ്ടടിവെള്ളംകൂടി.  ജലനിരപ്പ് 2341.92 അടിയിൽനിന്നും 2344.04 അടിയിലേക്ക് ഉയർന്നു.  മുല്ലപ്പെരിയാറിൽ 127. 70 അടിയായി ജലനിരപ്പ്.    ഇടുക്കി താലൂക്കിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 55.08 മില്ലിമീറ്റർ. ദേവികുളത്ത് 46.4 മില്ലിമീറ്ററും ഉടുമ്പൻചോലയിൽ 8.4 മില്ലിമീറ്ററും പീരുമേട് 36 മില്ലിമീറ്ററും തൊടുപുഴയിൽ 31.6 മില്ലിമീറ്ററും മഴ ലഭിച്ചു. കാലവർഷത്തിൽ നിരവധി വീടുകളാണ് തകർന്നത്. ലക്ഷങ്ങളുടെ കൃഷി നാശവുമുണ്ടായി.  ഏലപ്പാറയിൽ റോഡിന്റെ വശം ഇടിഞ്ഞ് ലയത്തിന്റെ അടുക്കളയിലേയ്ക്ക് പതിച്ച് ഏലത്തോട്ടം തൊഴിലാളിയായ   കോഴിക്കാനം രണ്ടാംഡിവിഷൻ പതിമൂന്ന്മുറിലയത്തിൽ  പുഷ്പം( 58) അണ് മരിച്ചത്. അടിമാലി വെള്ളത്തൂവലിൽ നിർമാണത്തിനിടെ മൺഭിത്തി ഇടിഞ്ഞ് അപകടത്തിൽപ്പെട്ട് തൊഴിലാളി മരിച്ചു. മുതുവാൻകുടി കുഴിയാലിയിൽ കെ സി പൗലോസ് (56) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച പകൽ 3.30യോട് കൂടി മുതുവാൻകുടി ടൗണിന് സമീപം നിർമാണജോലിക്കിടെയാണ് അപകടമുണ്ടായത്. ഇരട്ടയാർ കടമ്പയിൽ കെ കെ ജോസഫിന്റെ വീടും തകർന്നു.പാറത്തോട് മാവടിയിൽ  കല്ലിൻമേൽ വീട്ടിൽ  ടി വാണിയുടെ വീടും തകർന്നു. ഉടുമ്പൻചോല, കാമാക്ഷി മേഖലകളിലും നിരവധി വീടുകൾ തകർന്നു. കരിക്കിൻമേട് – പ്രകാശ് – ഉപ്പുതോട് റോഡിനും നാശം സംഭവിച്ചിട്ടുണ്ട്. അടിമാലി മച്ചിപ്ലാവിൽ മീൻപിടുത്തത്തിനിടെ ഒഴുക്കിൽപ്പെട്ട യുവാവിനായി സ്കൂബാടീം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. Read on deshabhimani.com

Related News