അഖിലിനായി സ്കൂബ സംഘമെത്തി



അടിമാലി കൂട്ടുകാർക്കൊപ്പംതോട്ടിൽ മീൻ പിടിക്കാൻ പോയ  യുവാവിനെ ഒഴുക്കിൽ പെട്ട്  കാണാതായ സംഭവത്തിൽ മുങ്ങൽ വിദഗ്ധ സംഘം തെരച്ചിൽ ആരംഭിച്ചു. ഒഴുവത്തടം കളത്തിപ്പറമ്പിൽ തങ്കന്റെ മകൻ അഖിൽ (22) നെയാണ് ‍ ഒഴുക്കിൽ പെട്ട് കാണാതായത്.  ദേവിയാർ പുഴയുടെ ഭാഗമായ അടിമാലി തോട്ടിൽ പതിനാലാം മൈൽ മഴുവൻമറ്റംപടി ഭാഗത്താണ് യുവാവിനെ കാണാതായത്. ഞായറാഴ്ച വൈകിട്ട് അഞ്ചിനാണ് അപകടം. ഫയർ ഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളത്തിന്റെ കുത്തൊഴുക്കുംകനത് മഴയും കാറ്റും  തെരച്ചിലിനെ  പ്രതികൂലമായിബാധിച്ചു. തെരച്ചിൽ ചൊവ്വാഴ്ചയും തുടരും. Read on deshabhimani.com

Related News