സൈക്കിൾ റാലി സംഘടിപ്പിച്ചു

കുമളിയിൽ നടത്തിയ സൈക്കിൾ റാലി


കുമളി ലോക സൈക്കിൾ ദിനത്തിൽ ‘സുസ്ഥിരമായ ഭാവിയ്ക്കായി ഒരുമിച്ച് റൈഡിങ്’ എന്ന സന്ദേശമുയർത്തി കുമളിയിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ സൈക്കിൾ റാലി നടത്തി. തേക്കടി സൈക്ലിങ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൈക്കിൾ റാലി കുമളി എസ്ഐ സലീം രാജ് ഫ്ലാഗ് ഓഫ് ചെയ്തു. കാഞ്ഞിരപ്പള്ളി രൂപത ലഹരി വിരുദ്ധവിഭാഗം മേധാവി ഫാ. സെബാസ്റ്റ്യൻ പെരുനിലം സന്ദേശം നൽകി. എക്സൈസ് ഓഫീസർ സതീഷ് ദാമോദർ സംസാരിച്ചു. പ്രായഭേദമന്യേ 20 ഓളം സൈക്കിളിസ്റ്റുകൾ റാലിയിൽ പങ്കെടുത്തു. കുമളിയിൽനിന്ന് ആരംഭിച്ച റാലി അട്ടപ്പള്ളം, ചെളിമട, സ്പ്രിങ് വാലി മേഖലയിൽ എത്തിയശേഷം തിരിച്ച് കുമളിയിൽ എത്തി. 15 കിലോമീറ്റർ സൈക്കിൾ ചവിട്ടി റാലിയിൽ പങ്കെടുത്ത അംഗങ്ങൾക്ക് റാലി കോഡിനേറ്റർമാരായ രാജേഷ് ചൊവ്വര, എബിൻ ജോസ് പെരുനിലം എന്നിവർ നന്ദി അറിയിച്ചു.       Read on deshabhimani.com

Related News