തൊടുപുഴയിലും ദേവികുളത്തും സ്വാ​ഗതസംഘമായി

അടിമാലിയിൽ സ്വാ​ഗതസംഘ രൂപീകരണ യോഗം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനംചെയ്യുന്നു


 തൊടുപുഴ കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും സംസ്ഥാന സർക്കാരിനോടുള്ള അവ​​ഗണനയ്‍ക്കെതിരെയും ഇടതുപക്ഷ വികസന നേട്ടങ്ങൾ വിവരിച്ച് സിപിഐ എം നടത്തുന്ന ജനകീയ പ്രതിരോധ ജാഥയെ സ്വീകരിക്കാൻ തൊടുപുഴയിൽ സ്വാ​ഗത സംഘമായി. യോ​ഗം സംസ്ഥാന കമ്മിറ്റിയം​ഗം കെ പി മേരി ഉദ്ഘാടനംചെയ്‍തു.  തൊടുപുഴ വെസ്റ്റ് ഏരിയ സെക്രട്ടറി ടി ആർ സോമൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി വി വർ​ഗീസ്, ജില്ലാ സെക്രട്ടറിയറ്റം​ഗം വി വി മത്തായി, തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ, മൂലമറ്റം ഏരിയ സെക്രട്ടറി ടി കെ ശിവൻ നായർ, കരിമണ്ണൂർ ഏരിയ സെക്രട്ടറി പി പി സുമേഷ്, ജില്ലാ കമ്മിറ്റിയം​ഗം കെ എൽ ജോസഫ്, ന​ഗരസഭ ചെയർമാൻ സനീഷ് ജോർജ് എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ നയിക്കുന്ന ജാഥയ്‍ക്ക് മാർച്ച് ഒമ്പതിനാണ് സ്വീകരണം. ഭാരവാഹികൾ: വി വി മത്തായി(ചെയർമാൻ), മുഹമ്മദ് ഫൈസൽ (കൺവീനർ), ടി ആർ സോമൻ (ട്രഷറർ), പി പി സുമേഷ്, സനീഷ് ജോർജ്(വെസ് ചെയർമാന്മാർ), കെ എൽ ജോസഫ്, ടി കെ ശിവൻ നായർ (ജോയിന്റ് കൺവീനർമാർ). അടിമാലി  ദേവികുളം നിയോജകമണ്ഡലം കമ്മിറ്റി അടിമാലിയില്‍ സ്വാ​ഗതസംഘം രൂപീകരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം ശൈലജ സുരേന്ദ്രൻ അധ്യക്ഷയായി. ജില്ലാ സെക്രട്ടറിയറ്റം​ഗം കെ വി ശശി കാര്യപരിപാടികൾ അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി കെ ഷാജി, എം ലക്ഷ്മണൻ, മറയൂർ ഏരിയ സെക്രട്ടറി വി സിജിമോൻ, അടിമാലി ഏരിയാ സെക്രട്ടറി ചാണ്ടി പി  അലക്സാണ്ടർ എന്നിവർ സംസാരിച്ചു. മാര്‍ച്ച് ഒമ്പതിനാണ് അടിമാലിയില്‍ സ്വീകരണം. ഭാരവാഹികൾ: അഡ്വക്കേറ്റ് എ രാജ എംഎൽഎ(രക്ഷാധികാരി), കെ വി ശശി(ചെയർമാൻ), ചാണ്ടി പി അലക്സാണ്ടർ(കൺവീനർ), ടി കെ ഷാജി(ട്രഷറർ). Read on deshabhimani.com

Related News