കച്ചേരിക്കുന്ന് പട്ടികജാതി കോളനിയുടെ സമഗ്ര വികസനത്തിന് ഒരുകോടി

കച്ചേരികുന്ന് പട്ടികജാതി കോളനിയിൽ വിവിധ പദ്ധതികളുടെ നിർമാണം വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


പീരുമേട് അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ പീരുമേട് കച്ചേരിക്കുന്ന് പട്ടികജാതി കോളനിയുടെ സമഗ്ര വികസനത്തിനായി അനുവദിച്ച ഒരു കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വാഴൂർ സോമൻ എംഎൽഎ  ഉദ്ഘാടനംചെയ്തു.  
     കോളനിയിലെ റോഡ് കോൺക്രീറ്റിങ്, സംരക്ഷണഭിത്തി നിർമാണം കമ്യൂണിറ്റിഹാൾ നിർമാണം, മിനി ഹൈമാസ്റ്റ് സ്ഥാപിക്കൽ, പാറമട കുളത്തിന്റെ സംരക്ഷണ വേലി നിർമാണം എന്നിവയാണ് ഇവിടെ  നടപ്പാക്കുന്നത്. യോഗത്തിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി മാലതി അധ്യക്ഷയായി. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ ദിനേശൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം സ്മിതമോൾ, പഞ്ചായത്ത് അംഗങ്ങളായ ബീന, സുകുമാരി, സബീന, താലൂക്ക് പട്ടികജാതി വികസന ഓഫീസർ പ്രശാന്ത് എഡ്വിൻ പെരേര, ജില്ലാ നിർമിതി കേന്ദ്രപ്രതിനിധി രാഹുൽ റെജി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News