ലോക്ക്‌ഡൗണിൽ ഇളവ്; മൂന്നാർ ടൗണിൽ തിരക്ക്



 മൂന്നാർ  മൂന്നാർ ടൗണിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയതോടെ വിവിധ ആവശ്യങ്ങൾക്കായി എസ്റ്റേറ്റുകളിൽനിന്ന്‌ നിരവധി പേർ ടൗണിലെത്തി. രാവിലെ ഒമ്പതുമുതൽ പകൽ ഒന്നുവരെ എല്ലാ സ്ഥാപനങ്ങൾക്കും തുറന്നുപ്രവർത്തിക്കാൻ ജില്ലാഭരണം അനുമതി നൽകിയിരുന്നു. കച്ചവടസ്ഥാപനങ്ങളിൽ കർശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിർദേശംനൽകി.   സാമൂഹ്യ അകലം പാലിച്ച് സാധനങ്ങൾ വാങ്ങുന്നതിനുള്ള സൗകര്യം ഒരുക്കുന്നതോടൊപ്പം കടകൾക്കുമുന്നിൽ സാനിറ്റൈസർ നിർബന്ധമായും വയ്ക്കണം. ഹോട്ടലുകൾക്ക്‌ രാത്രി ഏഴുവരെ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയെങ്കിലും പാഴ്സൽ മാത്രമേ നൽകാവൂ. പകൽ ഒന്നിനുശേഷം പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. പത്തുവരെ ഇളവ് തുടരും. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തിയശേഷമാകും നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്തുക. Read on deshabhimani.com

Related News