ജില്ലയിലെ മാപ്പത്തോണിന് 
വാത്തിക്കുടിയില്‍ തുടക്കമായി

മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങൾ വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ് ഉദ്ഘാടനം ചെയ്യുന്നു


തൊടുപുഴ സുരക്ഷിതമാക്കാം പശ്ചിമഘട്ടം പദ്ധതിയുടെ ഭാഗമായി തോടുകളെയും നീർച്ചാലുകളെയും ഡിജിറ്റലെെസ് ചെയ്യുന്ന ജില്ലയിലെ മാപ്പത്തോൺ പ്രവർത്തനങ്ങൾക്ക് വാത്തിക്കുടി പഞ്ചായത്തിൽ തുടക്കമായി. പടമുഖത്ത് സ്‌നേഹന്ദിരത്തിന് സമീപമുള്ള തോടിന്റെ മാപ്പത്തോൺ നടത്തി പ്രസിഡന്റ് സിന്ധു ജോസ്‌  പരിപാടി ഉദ്‌ഘാടനം ചെയ്‌തു. സ്ഥിരംസമിതി അധ്യക്ഷ സുനിത സജീവ്, പഞ്ചായത്തംഗങ്ങളായ ലൈല മണി,സനില വിജയൻ, മിനി സിബിച്ചൻ, സെക്രട്ടറി സുനിൽ സെബാസ്റ്റ്യൻ, നവകേരളം ജില്ലാ കോ ഓർഡിനേറ്റർ ഡോ. വി ആർ രാജേഷ് എന്നിവർ സംസാരിച്ചു.   പരീക്ഷണാടിസ്ഥാനത്തിൽ കരിമണ്ണൂർ പഞ്ചായത്തിന്റെ മാപത്തോൺ വിജയകരമായി പൂർത്തിയാക്കിയിരുന്നു. മൂന്നു ദിവസം കൊണ്ട് പഞ്ചായത്തിലെ മാപ്പത്തോൺ പൂർത്തിയാക്കുന്നതിനാണ് തീരുമാനം. ഇരട്ടയാർ, കാമാക്ഷി, കാഞ്ചിയാർ, കട്ടപ്പന നഗരസഭ എന്നിവിടങ്ങളിലും മാപ്പത്തോൺ നടക്കും. നവകേരളവും റീ ബിൽഡ് കേരളയും ചേർന്നാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. Read on deshabhimani.com

Related News