ഇടുക്കി ടൂറിസം പാക്കേജ് നടപ്പാക്കണം



ചെറുതോണി ഇടുക്കി ടൂറിസം ട്രയാങ്കിൾ പദ്ധതി നടപ്പാക്കണമെന്ന് സിപിഐ എം ഇടുക്കി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇടുക്കി ആർച്ച് ഡാം കേന്ദ്രീകരിച്ച് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കുന്ന പദ്ധതി അടിയന്തരമായി നടപ്പാക്കണം. ഇക്കോ, ഹൈഡൽ, ഫാം ടൂറിസങ്ങളെ സംയോജിപ്പിച്ചുള്ള ടൂറിസം പദ്ധതിയാണ് ഏറ്റെടുക്കേണ്ടത്. ഇടുക്കി മെഡിക്കൽ കോളേജിൽ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകാരത്തോടെ 2022ൽ മെഡിക്കൽ വിദ്യാർഥികൾക്ക് പ്രവേശനം നൽകാൻ നടപടി സ്വീകരിക്കുക, 1964ലെയും 1993ലെയും ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതിചെയ്യുക, ഗാന്ധിനഗർ കോളനിയിലും ചെറുതോണി പദ്ധതിപ്രദേശങ്ങളിലും പട്ടയം നൽകുക, ഇടുക്കി എൻജിനിയറിങ്‌ കോളേജിൽ എൻബിഎ അക്രഡിറ്റേഷൻ ലഭ്യമാക്കുക, പ്രേരക്‌മാരുടെ ഹോണറേറിയം വർധിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി.  പൊതുചർച്ചയ്‌ക്ക് സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗം സി വി വർഗീസ്, ഏരിയ സെക്രട്ടറി പി ബി സബീഷ് എന്നിവർ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി വി മത്തായി, ആർ തിലകൻ എന്നിവർ സംസാരിച്ചു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ സമ്മേളനത്തെ അഭിവാദ്യം അർപ്പിച്ചു. ക്രഡൻഷ്യൽ കമ്മിറ്റി കൺവീനർ എം വി ബേബി റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ഭാരവാഹി കെ ജി സത്യൻ നന്ദി പറഞ്ഞു.      വൈകിട്ട് ചെറുതോണിയിൽ സംഘടിപ്പിച്ച വർഗീയ വിരുദ്ധ സെമിനാർ സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ വിഷയം അവതരിപ്പിച്ചു. മാധ്യമപ്രവർത്തകൻ എം സി ബോബൻ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം സി വി വർഗീസ് മോഡറേറ്ററായി.   പി ബി സബീഷ് ഇടുക്കി 
ഏരിയ സെക്രട്ടറി ചെറുതോണി സിപിഐ എം ഇടുക്കി ഏരിയ സെക്രട്ടറിയായി പി ബി സബീഷിനെ വീണ്ടും തെരഞ്ഞെടുത്തു.  21 അംഗ ഏരിയ കമ്മിറ്റിയെയും  തെരഞ്ഞെടുത്തു. ഏരിയ കമ്മിറ്റിയംഗങ്ങൾ: റോമിയോ സെബാസ്റ്റ്യൻ, കെ ജി സത്യൻ, എം ജെ ജോൺ, എം വി ബേബി, ജോർജ്‌ പോൾ, എസ് ശ്രീകാന്ത്, പ്രഭാ തങ്കച്ചൻ, ലിസി ജോസ്, ജോഷി മാത്യു, കെ യു വിനു, ഇ എൻ ചന്ദ്രൻ, സിബി മാത്യു, കെ എ അലി, കെ ജെ ഷൈൻ, കെ സവാദ്, സുനിൽ ജേക്കബ്, എം കെ അനീഷ്, ഡിറ്റാജ് ജോസഫ്, സി എം തങ്കച്ചൻ, മോളിക്കുട്ടി ജെയിംസ്. Read on deshabhimani.com

Related News