കട്ടപ്പനയിൽ ദുരിതാശ്വാസ 
ക്യാമ്പ്‌ തുറന്നു



കട്ടപ്പന കാലവർഷം ശക്തമായതോടെ കട്ടപ്പന നഗരസഭ, ടൗൺ ഹാളിൽ ദുരിതാശ്വാസ ക്യാമ്പ്‌ തുടങ്ങി. ഉരുൾപൊട്ടൽ സാധ്യതയുള്ള  പാറക്കടവ്,‌ തവളപ്പാറ പട്ടികജാതി കോളനിയിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 13 ആളുകളാണ്‌ ക്യാമ്പിലുള്ളത്‌. ഇവർക്ക്‌ ആവശ്യമായ ക്രമീകരണങ്ങളും നഗരസഭ തയ്യാറാക്കിയിട്ടുണ്ട്‌. കൂടാതെ ക്യാമ്പ്‌ നിവാസികൾക്കുള്ള മെഡിക്കൽ സേവനങ്ങൾ താലൂക്ക്‌ ആശുപത്രി വഴി ലഭ്യമാക്കുന്നുണ്ട്‌.നഗരസഭയിൽ കൺട്രോൾ റൂം തുറന്നു. ശക്തമായ കാറ്റിലും മഴയിലും നഗരസഭ 27–-ാം വാർഡ്  തൊവരയാറിൽ    വീട് പൂർണമായും തകർന്നു. കണ്ടത്തിങ്കൽ കുഞ്ഞൂഞ്ഞ് എന്ന ആളുടെ വീടാണ് തകർന്നത്. അപകടസമയത്ത്‌ കുടുംബാംഗങ്ങൾ വീട്ടിലില്ലാത്തതിനാൽ അത്യാഹിതമൊഴിവായി. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി, വില്ലേജ് അധികൃതർഎന്നിവർ സ്ഥലം സന്ദർശിച്ചു. Read on deshabhimani.com

Related News