കർഷകസംഘം ജാഥകൾക്ക്‌ ഉജ്വല തുടക്കം

കർഷകസംഘം സമരത്തിന്റെ പ്രചാരണാർഥം സംസ്ഥാന കമ്മിറ്റിയംഗം പി പി ചന്ദ്രൻ നയിക്കുന്ന ജാഥ കുമളിയിൽ എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


മറയൂർ/കുമളി ബഫർസോൺ  ഉൾപ്പെടെയുള്ള ഭൂപ്രശ്നങ്ങളിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട്‌ കേരള കർഷകസംഘം  നേതൃത്വത്തിൽ ജൂലൈ 11 ന് വില്ലേജ് ഓഫീസ് മാർച്ചും ധർണയും നടത്തും. സമരത്തിന്റെ പ്രചാരണാർഥം രണ്ട് ജാഥകൾ ശനിയാഴ്ച ഉദ്‌ഘാടനം ചെയ്‌തു.  ജില്ലാ സെക്രട്ടറി എൻ വി ബേബി ക്യാപ്ടനായ ജാഥ വട്ടവടയിൽ  സിപി ഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസും  സംഘടനയുടെ സംസ്ഥാന കമ്മിറ്റിയംഗം പി പി ചന്ദ്രൻ നേതൃത്വം നൽകുന്ന ജാഥ കുമളിയിൽ  എം എം മണി എംഎൽഎയും ഉദ്ഘാടനം ചെയ്‌തു. എൻ വി ബേബിയുടെ നേതൃത്വത്തിലുള്ള ജാഥയുടെ വൈസ് ക്യാപ്‌ടൻ ടി കെ ഷാജി, മാനേജർ കെ സോമശേഖരനുമാണ്‌.  ഉദ്‌ഘാടന യോഗത്തിൽ അഡ്വ എ രാജ എം എൽ എ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം  കെ വി ശശി,   ഏരിയ കമ്മറ്റി സെക്രട്ടറി വി സിജിമോൻ, എസ് നാഗയ്യ, കുമാര സ്വാമി എന്നിവർ സംസാരിച്ചു.  എൻ കെ ഗോപിനാഥൻ, ജോളി ജോസ് എന്നിവരാണ് മറ്റ് ജാഥ അംഗങ്ങൾ.  പി പി ചന്ദന്റെ നേതൃത്വത്തിലുള്ള ജാഥയുടെ ഉദ്‌ഘാടന യോഗത്തിൽ കർഷസംഘം ഏരിയ സെക്രട്ടറി  ജോസ്‌ മാത്യു അധ്യക്ഷനായി. മാനേജർ വി എ കുഞ്ഞുമോൻ, ജാഥാ അംഗങ്ങളായ പി ഡി സുമോൻ, സിപിഐ എം പീരുമേട് ഏരിയ ആക്ടിങ് സെക്രട്ടറി എൻ സദാനന്ദൻ, എസ് രാജേന്ദ്രൻ, എം എസ് വാസു എന്നിവർ സംസാരിച്ചു. ഞായർ ജാഥ പീരുമേട്‌ ഏലപ്പാറ ഏരികളിൽ പര്യടനം നടത്തും.  ബഫർസോണിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടുക, അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകുക, കൃഷിക്കാരോടും വിനോദസഞ്ചാരമേഖലയോടും വനപാലകർ കാട്ടുന്ന ക്രൂരത അവസാനിപ്പിക്കുക, കൃഷിക്കാരെ സംരക്ഷിക്കുക  എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ജാഥകൾ ആറുവരെ ജില്ലയിൽ പര്യടനം നടത്തും.       Read on deshabhimani.com

Related News