എ കെ ജി സെന്റര്‍ ആക്രമണം: 
2 ലക്ഷംപേർ അണിനിരക്കുന്ന പ്രതിഷേധം ഇന്ന്‌



ചെറുതോണി പാവങ്ങളുടെ പടത്തലവനായ ഏകെജിയുടെ നാമധയത്തിലുളള പാർടി ആസ്ഥാനത്തിന് നേരെ കോൺഗ്രസ് കാപാലികകൂട്ടം ബോംബെറിഞ്ഞതിൽ പ്രതിഷേധിച്ച്‌ ജില്ലയിൽ ഞായറാഴ്ച  രണ്ടുലക്ഷംപേർ പങ്കെടുന്ന  പ്രകടനവും  പൊതുയോഗങ്ങളും സംഘടിപ്പിക്കും.  
    സംഘപരിവാറിന്റെ  ഒത്താശയോടെ  കോൺഗ്രസ് കാപാലികർ  നാടിന്റെ സമാധാനം തകർക്കാൻ കലാപമുണ്ടാക്കുന്നതിനെതിരെയുള്ള  നാടിന്റെ  അമർഷമാണ്‌ പ്രകടമാകുന്നത്‌. ഞായറാഴ്ചത്തെ സമരത്തിൽ എം എം മണി എംഎൽഎ ഗാന്ധിനഗർ കോളനിയിലും കെ കെ ജയചന്ദ്രൻ ചെറുതോണിയിലും  സി വി വർഗീസ് പൈനാവിലും കെ പി മേരി  കരിപ്പിലങ്ങാടും  പങ്കെടുക്കും. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ  പി എസ് രാജൻ–-  കക്കാട്ടുകട,  കെ വി ശശി–- താഴെ പതിനാറാംകണ്ടം,   കെ എസ് മോഹനൻ–- വെളളക്കയം, ആർ തിലകൻ–-  കാൽവരിമൗണ്ട്‌, വി വി മത്തായി–-കുളമാവ്‌, വി എൻ മോഹനൻ –-കാരിത്തോട്‌, റോമിയോ സെബാസ്റ്റ്യൻ–-  ഇടുക്കി, ഷൈലജാ സുരേന്ദ്രൻ–- ചേലച്ചുവട്‌, എം ജെ മാത്യു–- താന്നിക്കണ്ടം എന്നിവിടങ്ങളിൽ  പങ്കെടുക്കും. Read on deshabhimani.com

Related News