വേനല്‍ മഴകവർന്നു; കര്‍ഷകരുടെ മോഹങ്ങള്‍



മൂലമറ്റം   കാലംതെറ്റിയെത്തിയ മഴ കര്‍ഷകര്‍ക്ക് ദുരിതമാകുന്നു. മാവ്, കശുമാവ്, മലയിഞ്ചി, റബര്‍ കര്‍ഷകരാണ് മഴയുടെ കുളിരിലും വിയര്‍ത്തൊലിക്കുന്നത്. ഇലകള്‍ തളിര്‍ക്കുന്ന കാലത്തെ വേനല്‍ മഴ റബര്‍ കര്‍ഷകര്‍ക്ക് തീമഴയാണ്. വിലയിടിവും കാലാവസ്ഥാ വ്യതിയാനവും കാരണം ഉല്‍പ്പാദനക്കുറവ് അലട്ടുമ്പോഴാണ് മഴ കര്‍ഷകര്‍ക്ക് ഇരട്ട പ്രഹരമാകുന്നത്. മഴയില്‍ തളിരിലകള്‍ കൊഴിയും. സാധാരണ ഡിസംബറിൽ ഇല കൊഴിഞ്ഞ് ജനുവരിയിൽ തളിർക്കുകയാണ്. 
     ഫെബ്രുവരി കഴിയുന്നതോടെ ഇല മൂപ്പെത്തും. അതിനുശേഷം പെയ്യുന്ന മഴ റബറിനെ കാര്യമായി ബാധിക്കുകയില്ല. എന്നാല്‍ പുതിയ ഇല തളിരിടാൻ തുടങ്ങിയപ്പോൾ മഴയെത്തിയതോടെ തളിരുകൾ നശിക്കുകയാണ്. മഴ തുടര്‍ന്നാല്‍ ഇതേ സ്ഥിതി ആവര്‍ത്തിക്കും. തളിരിലകൾ നശിക്കുന്നതോടെ മരത്തിന്റെ ആരോഗ്യം ക്ഷയിച്ച് ചില്ലകൾ ഉണങ്ങി ഉൽപ്പാദനക്ഷമതയെ ബാധിക്കും.   മാവ്, കശുമാവ് എന്നിവയുടെ പൂക്കള്‍ കൊഴിയുകയാണ്. ഇവയിനി കായ്‍ക്കില്ല. മലയിഞ്ചി വിളവെടുക്കാന്‍ തുടങ്ങിയപ്പോഴാണ് മഴ. കർഷകർ മലയിഞ്ചി കിളച്ച് ചെത്തി ഒരുക്കിയിട്ട് തുടങ്ങിയപ്പോൾ മഴ കനഞ്ഞതോടെ പൂപ്പൽ‌ ബാധിച്ച് പൊടിഞ്ഞ് ഇവ നശിക്കുന്ന സ്ഥിതിയാണ്. ആറോ ഏഴോ നല്ല വെയില്‍ കിട്ടേണ്ട വിളവാണ് മലയിഞ്ചി. Read on deshabhimani.com

Related News