മക്ഷിത്തണ്ട് പങ്കുവച്ചകാലം...

നെടുങ്കണ്ടം പഞ്ചായത്ത് സ്കൂളിൽ പൂർവവിദ്യാർഥി സംഗമത്തിൽ പങ്കെടുത്തവർ


നെടുങ്കണ്ടം  മക്ഷിത്തണ്ട് ഒടിച്ച് സ്ലേറ്റ് മായിച്ചും തൊണ്ടിപ്പഴവും ഞാറപ്പഴവും പറിച്ചും തിന്നും സ്കൂളിൽ നടന്നുപോയി പഠിച്ച തലമുറ. അവരൊന്നുചേർന്ന് പങ്കുവച്ച കഥകൾ പുതുതലമുറയ്ക്ക് നവ്യാനുഭവമായി. 1975–1978 ബാച്ചിൽ 48 വർഷങ്ങൾക്കുമുമ്പ് ഇവിടെ ഏഴാം ക്ലാസിൽ പഠിച്ചിരുന്നവരാണ് ഒത്തുചേർന്നത്. ഇതോടൊപ്പം പൂർവ വിദ്യാർഥി സംഘടന മക്ഷിത്തണ്ടിന്റെ പത്താംവാർഷികവും   അധ്യാപകരെ ആദരിക്കലും നടന്നു.  കൂടാതെ സ്കൂളിലെമികച്ച വിദ്യാർഥി ഗായത്ര രവി, എം ജി യൂണിവേഴ്സിറ്റി എം എ ഹിസ്റ്ററി പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ കാവ്യാ മുരളീധരൻ എന്നിവർക്ക്‌ അവാർഡ് നൽകി. പൂർവ വിദ്യാർഥികളടെ വിവിധ കലാപരിപാടികളും നടന്നു. പരിപാടികൾക്ക് പി എസ് ഭാനുകുമാർ, ജോസ് ജോസഫ്, യേശുദാസ്, ഫിലിപ്പ് തോമസ്, ചന്ദ്രശേഖരൻ നായർ എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News