മനസ്സുകൊണ്ട് വയസ്സുകുറച്ച് വാർധക്യകാല സന്തോഷങ്ങൾ



തൊടുപുഴ ജില്ല സാമൂഹ്യനീതി വകുപ്പും മൂലമറ്റം സെന്റ്‌ ജോസഫ്സ് കോളേജ് എംഎസ്ഡബ്ലു വിഭാഗം വിദ്യാർഥികളും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര വയോജന ദിനാചരണത്തിൽ മനസ്സുകൊണ്ട് വയസ്സുകുറച്ച് വാർധക്യകാല ബഹള സന്തോഷങ്ങൾ. തൊടുപുഴ മുൻസിപ്പൽ ടൗൺഹാളിൽ നടത്തിയ വയോജന ദിനാചരണത്തിലാണ് വ്യത്യസ്തതയും പുതുമയുമാർന്ന വയോജനങ്ങളുടെ ഫാഷൻ ഷോ നടന്നത്. മൂലമറ്റം സെന്റ് ജോസഫ് കോളേജ് എംഎസ്ഡബ്ല്യു വിഭാഗം വിദ്യാർഥികളാണ് ‘വാർധക്യകാല ബഹള സന്തോഷങ്ങൾ' എന്ന പേരിൽ ഫാഷൻ ഷോ സംഘടിപ്പിച്ചത്.   വാർധക്യസഹജമായ മാനസിക പിരിമുറുക്കങ്ങളും ഏകാന്തതയും കുറയ്ക്കുകയും അവരുടെ സന്തോഷങ്ങൾ കണ്ടെത്തുകയുമാണ് പരിപാടിയിലൂടെ ലക്ഷ്യമിട്ടത്. 65 വയസ്സിന്‌ മുകളിലുള്ള 20 വയോജനങ്ങളെ അണിനിരത്തിയായിരുന്നു ഫാഷൻ ഷോ. വയോജന ദിനത്തിന്റെ ഭാഗമായി വിദ്യാർഥികൾ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലൂടെ കിങ്‌ ഓഫ് ദി ഡേ, ക്യൂൻ ഓഫ് ദി ഡേ എന്നിവരെ തെരഞ്ഞെടുത്ത്‌ സമ്മാനം വിതരണം ചെയ്തു. വിദ്യാർഥികളുടെയും വയോജനങ്ങളുടെ കലാപരിപാടികളും നടത്തി. കലക്ടർ ഷീബ ജോർജ്‌ മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഉഷകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസർ വി ജെ ബിനോയ്, മൂലമറ്റം സെന്റ്‌ ജോസഫ്സ് കോളേജ് പ്രിൻസിപ്പൽ ഡോ. സാബുകുട്ടി, എംഎസ്ഡബ്ല്യു വിഭാഗം മേധാവി ഡോ. മാത്യു കണമല, അധ്യാപകരായ ഡോ. ജസ്റ്റിൻ ജോസഫ്, മനു കുര്യൻ, അനിറ്റ മാത്യു, സ്റ്റുഡന്റ്‌ കോ –- ഓർഡിനേറ്റർ അലൻ ജോർളി, അലീന ബെന്നി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News