കൊച്ചി–--ധനുഷ്‌കോടി പാതയിൽ 
റോഡ് നിർമാണം പുരോഗമിക്കുന്നു



മൂന്നാർ കൊച്ചി–--ധനുഷ്‌കോടി ദേശീയപാതയിൽ റോഡ് വീതി കൂട്ടുന്ന പണികൾ പുരോഗമിക്കുന്നു. വനംവകുപ്പ്‌ തടസ്സങ്ങൾ നീങ്ങിയതിനെ തുടർന്ന് ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്‌ മുമ്പിലൂടെ പോകുന്ന 500 മീറ്റർ ദൂരം റോഡാണ് മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ വീതി കൂട്ടുന്നത്. മുൻ എംപി അഡ്വ. ജോയ്സ് ജോർജിന്റെ ശ്രമഫലമായി മൂന്നാർ മുതൽ ബോഡിമെട്ട് വരെ 381 കോടി രൂപ ചിലവഴിച്ചാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ ദേശീയപാത പോകുന്ന മൂന്നര കി.മീറ്റർ റോഡരികിലുള്ള മരങ്ങൾ മുറിച്ചുനീക്കുന്നതിന് വനംവകുപ്പ് തടസം ഉന്നയിച്ചിരുന്നു. തുടർന്ന് ആവശ്യപ്പെട്ട തുക ദേശീയപാത നൽകി. വനംവകുപ്പിന് നഷ്ടമാകുന്ന ഭൂമിക്ക് പകരം ഭൂമി റവന്യൂ വകുപ്പും നൽകി. സമയബന്ധിതമായി നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ പ്രളയവും കോവിഡും തടസ്സമായി. ഇടയ്ക്കിടെ ലാക്കാട് ഗ്യാപ്പിലുണ്ടായ മണ്ണിടിച്ചിലും തടസം സൃഷ്ടിച്ചിരുന്നു.മൂന്നാർ, കൊച്ചി–--ധനുഷ്‌കോടി , 500 മീറ്റർ ദൂരം റോഡ്മൂന്നാർ, കൊച്ചി–--ധനുഷ്‌കോടി , 500 മീറ്റർ ദൂരം റോഡ് Read on deshabhimani.com

Related News