ആളിപ്പടർന്ന് പ്രതിഷേധം

രാജാക്കാട്ടിൽ സിപിഐ എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധയോഗം സംസ്ഥാന സെക്രട്ടറിയറ്റ് 
അംഗം കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു


 ഇടുക്കി എ കെ ജി സെന്ററിനു നേരെ നടന്ന ബോംബ് ആക്രമണത്തിൽ നാടെങ്ങും ആളിപ്പടർന്ന് പ്രതിഷേധം.   തൊഴിലാളി വർഗപ്രസ്ഥാനത്തിന്റെ ആസ്ഥാനകേന്ദ്രത്തിന് നേരെ രാവിന്റെ മറവിൽ കോൺഗ്രസ്‌ കാപാലികർ നടത്തിയ ആക്രമണത്തെ ജനങ്ങൾ ഒറ്റക്കെട്ടായി അപലപിക്കുകയാണ്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സിപിഐ എം നേതൃത്വത്തിൽ നടന്ന പ്രതിഷേധപ്രകടനങ്ങളിൽ ആയിരക്കണക്കിനാളുകളാണ്‌ അണിനിരന്നത്‌.    രാജാക്കാട്‌ ഏരിയായിൽ  പ്രതിഷേധ പ്രകടനവും യോഗവും  സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എം എസ് സതി അധ്യക്ഷയായി. ജില്ല കമ്മറ്റിഅംഗങ്ങളായ വി എ കുഞ്ഞുമോൻ, എം എൻ ഹരിക്കുട്ടൻ, സുമ സുരേന്ദ്രൻ  തുടങ്ങിയവർ സംസാരിച്ചു.    അടിമാലിയിൽ യോഗം എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു.  മാത്യു ഫിലിപ്പ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിഅംഗം ടി കെ ഷാജി, ഏരിയ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടർ എന്നിവർ സംസാരിച്ചു.   ഏലപ്പാറയിൽ  പ്രതിഷേധ പ്രകടനം സിപിഐ എം ഏലപ്പാറ ഏരിയ സെക്രട്ടറി എം ജെ വാവച്ചൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം നേതൃത്വത്തിൽ കരിമണ്ണൂർ ടൗണിൽ ചേർന്ന യോഗം സിപിഐ എം ഏരിയ സെക്രട്ടറി പി പി സുമേഷ്‌ ഉദ്‌ഘാടനം ചെയ്‌തു.സിപിഐ എം മൂന്നാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ കമ്മിറ്റിയംഗം എം ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. വി മാരിയപ്പൻ അധ്യക്ഷനായി. സിപിഐ എം നേതൃത്വത്തിൽ കുമളി, വണ്ടിപ്പെരിയാർ, പാമ്പനാർ, പീരുമേട് തുടങ്ങിയ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി.  ചെറുതോണിയിൽ സി വി വർഗീസ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം  എം ജെ മാത്യു, ഏരിയ സെക്രട്ടറി പി ബി സബീഷ്, ജില്ലാ കമ്മിറ്റി അംഗം നിഷാന്ത് വി ചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ എന്നിവർ സംസാരിച്ചു.    കട്ടപ്പനയിൽ പ്രതിഷേധപ്രകടനത്തിന് ഏരിയ സെക്രട്ടറി വി ആർ സജി നേതൃത്വം നൽകി. നെടുങ്കണ്ടത്ത് ജില്ലാ  കമ്മിറ്റിയംഗം പി എൻ വിജയൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി വി സി അനിൽ സംസാരിച്ചു.മറയൂർ ഏരിയായിലും പ്രതിഷേധ പ്രകടനം നടന്നു. തൊടുപുഴയിൽ പ്രതിഷേധ പ്രകടനം  സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം  വി വി മത്തായി ഉദ്ഘാടനം ചെയ്തു. ഏരിയാസെക്രട്ടറി മുഹമ്മദ് ഫൈസൽ സംസാരിച്ചു.     Read on deshabhimani.com

Related News