സഞ്ചാരികൾക്ക്‌ കാഴ്‌ച്ചയൊരുക്കി കാട്ടാനക്കൂട്ടം

മാട്ടുപ്പെട്ടി ഡാമിനു സമീപം പുൽമേട്ടിലെത്തിയ കാട്ടാനക്കൂട്ടം


മൂന്നാർ  വിനോദ സഞ്ചാര കേന്ദ്രമായ മാട്ടുപ്പെട്ടിയിൽ എത്തിയ സഞ്ചാരികൾക്ക് ദൃശ്യ വിരുന്നൊരുക്കി കാട്ടാനക്കൂട്ടം . മാട്ടുപ്പെട്ടി ഡാമിനു സമീപം പുൽമേട്ടിൽ കുഞ്ഞുമായി എത്തിയ നാലംഗ സംഘമാണ് സഞ്ചാരികൾക്ക് കൗതുക കാഴ്ചയായത്. റോഡിൽ നിന്നും 50 മീറ്റർ അകലെ പുൽമേട്ടിൽ മേയുന്നതിനാണ് കാട്ടാനകൾ എത്തിയത്. സന്ദർശകർ ആനകളുടെ ചിത്രം മൊബൈലിൽ പകർത്തുന്നത് കണ്ട് കുഞ്ഞിനെ നിയന്ത്രിച്ചു കൊണ്ടു പോകുന്ന ദൃശ്യം സന്ദർശകരിൽ കൗതുകമുണർത്തി. മഴയെ അവഗണിച്ച്  കുട്ടികളടക്കം നിരവധി വിനോദ സഞ്ചാരികൾ വാഹനത്തിൽ നിന്നും ഇറങ്ങി. മാട്ടുപ്പെട്ടിയിലും പ്രധാന വിനോദ കേന്ദ്രമായ എക്കോ പോയിന്റിലും വിവിധ   സ്ഥലങ്ങളിൽ നിന്നും സഞ്ചാരികളെത്തിയിരുന്നു. മഴ മൂലം നാമമാത്രമായ ബോട്ടുകളാണ് സർവീസ് നടത്തിയത്. ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് മൂന്നാറിൽ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്നത്. Read on deshabhimani.com

Related News