കർഷകസംഘം ജാഥകളുടെ ഉദ്ഘാടനം ഇന്ന്



ഇടുക്കി ബഫർസോൺ  ഉൾപ്പെടെയുള്ള ഭൂപ്രശ്നങ്ങളിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട്‌ കേരള കർഷകസംഘത്തിന്റെ നേതൃത്വത്തിൽ ജൂലൈ 11 ന് വില്ലേജ് ഓഫീസ് മാർച്ചും ധർണയും നടത്തും. സമരത്തിന്റെ പ്രചാരണാർഥം രണ്ട് ജാഥകൾക്ക്  ശനിയാഴ്ച തുടക്കമാവും.  ജില്ലാ സെക്രട്ടറി എൻ വി ബേബി ക്യാപ്ടനായ ജാഥ വട്ടവടയിൽ  പകൽ 11 ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസും  ജില്ലാ പ്രസിഡന്റ്‌ റോമിയോ സെബാസ്റ്റ്യൻ നേതൃത്വം നൽകുന്ന ജാഥ കുമളിയിൽ  വെെകിട്ട് നാലിന്  എം എം മണി എംഎൽഎയും ഉദ്ഘാടനം ചെയ്യും.  എൻ വി ബേബിയുടെ നേതൃത്വത്തിലുള്ള  ജാഥയുടെ വെെസ് ക്യാപ്ടൻ ടി കെ ഷാജി, കെ സോമശേഖരൻ മാനേജരും ജോളി ജോസ്, എൻ കെ ഗോപിനാഥൻ  എന്നിവർ അംഗങ്ങളുമാണ്.  റോമിയോ സെബാസ്റ്റ്യൻ നയിക്കുന്ന ജാഥയിൽ പി പി ചന്ദ്രൻ വെെസ് ക്യാപ്ടനും വി എ കുഞ്ഞുമോൻ മാനേജരും ബേബി മാത്യു, മാത്യു ജോർ്ജ് ,  പി ഡി സുമോൻ എന്നിവർ അംഗങ്ങളുമാണ്. ബഫർസോണിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടുക, അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകുക, കൃഷിക്കാരോടും വിനോദസഞ്ചാരമേഖലയോടും വനപാലകർ കാട്ടുന്ന ക്രൂരത അവസാനിപ്പിക്കുക, കൃഷിക്കാരെ സംരക്ഷിക്കുക  എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ജാഥകൾ ആറുവരെ ജില്ലയിൽ പര്യടനം നടത്തും.  Read on deshabhimani.com

Related News