അഭിമന്യു രക്തസാക്ഷിത്വ
ദിനാചരണം ഇന്ന്



മറയൂർ ക്യാമ്പസ്‌ഫ്രണ്ട്‌, എസ്‌ഡിപിഐ മതവർഗീയശക്തികൾ കൊലപ്പെടുത്തിയ മഹാരാജാസ്‌ കോളേജിലെ വിദ്യാർഥിയും എസ്‌എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ നാലാംമത്‌ രക്ഷസാക്ഷിത്വദിനം ശനിയാഴ്‌ച ജന്മനാടായ വട്ടവടയിലും കോവിലൂരിലും ആചരിക്കും.  ‘വർഗീയത തുലയെട്ടെ’ എന്ന്‌ ചുവരിൽ എഴുതിയതിനാണ്‌ വർഗീയ തീവ്രവാദ ശക്തികൾ 2018 ജൂലൈ രണ്ടിന്‌ അഭിമന്യുവിന്റെ നെഞ്ചിൽ കഠാര കുത്തിയിറക്കിയത്‌. രക്തസാക്ഷി ദിനാചരണം വിപുലമായ വിദ്യാർഥി, പൊതുജന പങ്കാളിത്തത്തോടെയാണ്‌ നടക്കുക. വട്ടവട  കൊട്ടകാമ്പൂരിലെ അഭിമന്യു രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചനയും കോവിലൂരിൽ അനുസ്‌മരണ യോഗവും സംഘടിപ്പിച്ചിട്ടുണ്ട്‌. ശനി രാവിലെ 10ന് എം എം മണി എംഎൽഎ യോഗം ഉദ്‌ഘാടനം ചെയ്യും. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്‌, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ വി ശശി, അഡ്വ. എ രാജ എംഎൽഎ, വി സിജിമോൻ,  എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ, പ്രസിഡന്റ്‌ കെ അനുശ്രീ, ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. Read on deshabhimani.com

Related News