ഓട്ടോറിക്ഷയ്‌ക്ക്‌ മുമ്പിൽ പുലി



മൂന്നാർ പഴയ മൂന്നാർ അരുൾമണി പാലത്തിനു സമീപത്ത്‌വച്ച്‌ ഓട്ടോറിക്ഷയ്ക്ക് മുമ്പിൽ പുലിചാടി. കണ്ണൻ ദേവൻ കമ്പനി നല്ലതണ്ണി എസ്റ്റേറ്റ് നോർത്ത് ഡിവിഷനിൽ ധനപാലന്റെ ഓട്ടോയ്ക്ക് മുമ്പിലാണ്  പുലിയെത്തിയത്. ബുധൻ പുലർച്ചെ 5.40ന്‌ ഭാര്യയെ ബസ് കയറ്റിവിട്ടതിനുശേഷം മടങ്ങുന്നതിനിടെയാണ്‌ സംഭവം.   വേഗത്തിൽ ഓട്ടോ ഓടിച്ചുപോകാൻ ശ്രമിക്കുന്നതിനിടെ എൻജിനുംനിലച്ചു. ധൈര്യം സംഭരിച്ച് ഏറെനേരം ധനപാലൻ ഓട്ടോയ്ക്കുള്ളിൽതന്നെ ഇരുന്നു. ഓട്ടോയ്ക്ക് ചുറ്റുംനടന്ന പുലികാട്ടിലേക്ക് കയറിപോയതിനുശേഷമാണ് ധനപാലൻ വീട്ടിലേക്ക് പോയത്.   Read on deshabhimani.com

Related News