കാർഷികഡ്രോണുകൾ വരവായി



തൊടുപുഴ  ആലക്കോട് പഞ്ചായത്തിലെ അഞ്ചിരിപാടശേഖരത്തിൽ കാർഷികഡ്രോണുകൾ പറന്നിറങ്ങും. പരിമിതികൾ മറികടന്ന്‌, കാർഷിക മേഖലയിൽ കളനിയന്ത്രണം, വളപ്രയോഗം, കീടനിയന്ത്രണം, ഏരിയൽ സർവേ എന്നീ ആവശ്യങ്ങൾക്കാണ്‌ ഡ്രോണുകൾ ഉപയോഗിക്കുന്നത്‌. ആധുനിക ഡ്രോണുകളെ കർഷകർക്ക് പരിചയപ്പെടുത്താൻ  ഒരുങ്ങുകയാണ് കൃഷിവകുപ്പ്.
    ഏഴിന്‌ പകൽ രണ്ടിന്‌ നടക്കുന്ന പരിപാടി   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്‌ഘാടനം ചെയ്യും. ആലക്കോട് പഞ്ചായത്ത്‌ പ്രസിഡന്റ് മിനി ജെറി അധ്യക്ഷയാകും.   കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ ചേർന്ന്‌ നടപ്പിലാക്കുന്ന സബ്മിഷൻ ഓൺ അഗ്രിക്കൾച്ചറൽ മെക്കാനിസേഷൻ പദ്ധതിയിലുൾപ്പെടുത്തി കർഷകർക്കും കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന സംഘങ്ങൾക്കും എഫ്‌പിഒകൾക്കും സബ്സിഡി നിരക്കിൽ ഡ്രോണുകൾ വാങ്ങാൻ കഴിയും. ഈ പദ്ധതിയുടെ പ്രചരണാർഥം ജില്ലയിലെ ആദ്യ പ്രദർശനവും പ്രവർത്തന രീതി പരിചയപ്പെടുത്തലുമാണ്‌  ആലക്കോട്‌ നടത്തുന്നത്‌. Read on deshabhimani.com

Related News